പാഴൂർ സ്കൂൾ : പുതിയ കെട്ടിടത്തിന് ശില പാകി.



പാഴൂർ :  ഒരു നൂറ്റാണ്ട് പിന്നിട്ട പാഴൂർ എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് കുന്നമംഗലം എംഎൽഎ പിടിഎ റഹീം   ശിലാസ്ഥാപനം നിർവഹിച്ചു .സ്കൂൾആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.USS കരസ്ഥമാക്കിയ സികെ. മുഹമ്മദ്‌ സഹദ് നെ  ചടങ്ങിൽ ആദരിച്ചു.

ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ എം. കെ. ഫാത്തിമ കുട്ടി സ്വാഗതം പറഞ്ഞു. 

വാർഡ് മെമ്പർ മാരായ ഇ. പി വത്സല, റഫീഖ് കൂളിമാട് ആശംസകൾ നേർന്നു. മൂസ, ജാസ്മിൻ ഹർഷൽ, ഇക്ബാൽ, സുരേഷ് ബാബു, എം. ടി സലീം എന്നിവർ സംസാരിച്ചു.


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു