അംഗൻവാടി ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി

 
മപ്രം മുട്ടുങ്ങൽ അംഗൻവാടി ടീച്ചർ ഭാർഗവി ഔദ്യോഗിക ജീവിതത്തിൽ നിന്നും 2024 ഏപ്രിൽ 30 നു വിരമിച്ചു.

 4 വർഷക്കാലം മപ്രം ടൗൺ അംഗൻവാടിയിൽ ഹെൽപ്പർ ആയും 8 വർഷക്കാലം മുട്ടുങ്ങൽ അംഗൻവാടിയിൽ ടീച്ചർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംഗൻവാടിയുടെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ച ടീച്ചർ ഈ കാലയളവിൽ അമ്മമാരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും സ്നേഹം പിടിച്ചുപറ്റി മുട്ടുങ്ങൽ പ്രദേശത്തുകാരുടെ ഇഷ്ടപെട്ട ടീച്ചർ ആയി മാറിയിരുന്നു. നാട്ടുകാരുടെ നേതൃത്തിൽ ടീച്ചർക്ക് ജനകീയമായ യാത്രയയപ്പും , നാട്ടുകാരുടെ വകയായുള്ള സ്നേഹ ഉപഹാരവും സമർപ്പിച്ചു. 

മുട്ടുങ്ങൽ അങ്ങാടിയിൽ ചേർന്ന യാത്രയപ്പ് സമ്മേളനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CV സക്കറിയ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുഹ്‌റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ICDS ഓഫീസർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് മെമ്പർ ഷറഫുന്നിസ , KP മുഹമ്മദുസ്സയിൻ , KC മുത്തുക്കോയതങ്ങൾ , T ആസാദ് , I മുഹമ്മദ്മാസ്റ്റർ, AC മജീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോ : AK അബ്ദുൽ ഗഫൂർ സ്വാഗതവും സജിന ചീകപ്പള്ളി നന്ദിയും പറഞ്ഞു. 

അംഗൻവാടിക്ക് വേണ്ടി സ്ഥലം ഏറ്റുടുക്കുന്നതിനു നേതൃത്വം നൽകിയ മുൻ മെമ്പർ ചോലയിൽ ബാവയെ പ്രേത്യേകം അഭിനന്ദിച്ചു കുട്ടികളുടെ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി . അയൽക്കൂട്ടങ്ങളുടെയും , അമ്മമാരുടെയും , വ്യക്തികളുടെയും വക പ്രത്യേക ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു