എളമരം കടവ് പാലം : ബസ് റൂട്ടുകൾക്ക് അനുമതിയായി.വൻ സ്വീകരണം നൽകാൻ തയ്യാറായി നാട്ടുകാർ. എളമരം കരീം എംപിയുടെ ഇടപെടൽ വഴിത്തിരിവായി

കോഴിക്കോട്_ മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരം നടത്തിയിരുന്നു.
  

 തുടർന്ന്, നാട്ടുകാരനായ എളമരം കരീം എംപിയുടെ ഇടപെടലും നാട്ടുകാരുടെ നിവേദനത്തെയും തുടർന്ന് എളമരം കടവ് പാലത്തിലൂടെ ബസ് റൂട്ടിന് അനുമതിയായി.
വെള്ളിയാഴ്ച രാവിലെ ചൈത്രം ബസ്സിന് സ്വീകരണം നൽകാൻ നാട്ടുകാർ തീരുമാനിച്ചിരിക്കുകയാണ്.

36 കോടി രൂപ ചെലവിൽ സിആർഎഫ് പദ്ധതി പ്രകാരം നിർമ്മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും ബസ് റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ.


നേരത്തെ ,കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിയും ഒരു കെഎസ്ആർടിസിയും ഇതുവഴി ഓടിയിരുന്നു.

ഇനിയും കൂടുതൽ ബസ് റൂട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.








Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു