പുള്ളിശ്ശേരി- ആണാട്ട് റോഡ് : പ്രവർത്തികൾ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും .


എടവണ്ണപ്പാറ : പരാതിയെ തുടർന്ന് നിർത്തിവെച്ചിരുന്ന പുള്ളിശ്ശേരി- ആണാട്ട് റോഡിന്റെ പ്രവർത്തികൾ വെള്ളിയാഴ്ച തീരദേശ വകുപ്പിന്റെ  പൊന്നാനി ഓഫീസിൽ വെച്ച് ചേരുന്ന യോഗത്തിൽ തീരുമാനിക്കും .

എക്സിക്യൂട്ടീവ് എഞ്ചിനിയർ ( E E)
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ,അസിസ്റ്റന്റ് എഞ്ചിനിയർ,കരാറുകാരൻ എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനിക്കും.
  

കരാർ പുതുക്കുന്നുവെങ്കിൽ ഉടൻ തന്നെ പ്രവർത്തികൾ തുടങ്ങാൻ സാധിക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി പറഞ്ഞു .

എടവണ്ണപ്പാറ അമ്പലം റോഡ് മുതൽ തത്തങ്ങോട്ട് മദ്രസ വരെയായിരുന്നു പ്രവർത്തികൾ നടക്കേണ്ടിയിരുന്നത് .
പരാതികളെ തുടർന്ന് ജനുവരിയിൽ പണി നിർത്തിവെക്കുകയായിരുന്നു .

പൊടി പാറിയതിനാൽ 
സാധാരണജീവിതം പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു .

71 ലക്ഷം രൂപയുടെ തായിരുന്നു കരാർ തുക .ഏകദേശം രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് പൂർത്തിയാവുന്നതോടെ 9, 10, 11 വാർഡിലുള്ളവർക്ക് എടവണ്ണപ്പാറ യിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. 

ബുധനാഴ്ച തിരുവനന്തപുരത്ത്  കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിമിന്റെ ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ 
  വാർഡ് മെമ്പർമാരായ മലയിൽ  അബ്ദുറഹിമാൻ മാസ്റ്റർ ,
 ,ബഷീർ മാസ്റ്റർ,   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു