കായകൽപ് അവാർഡ് :വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്

കായകൽപ് അവാർഡ് :വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്

മലപ്പുറം ജില്ലയിലെ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രവർത്തനമികവിനുള്ള കായകൽപ് അവാർഡ് തിരുവനന്തപുരം നിശാഗന്ധി ഓഡറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അവാർഡ് സമ്മാനിച്ചു.

 2 ലക്ഷം രൂപയും പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ് . കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സക്കറിയ, മുൻ പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. 97% മാർക്ക് നേടിയാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു