എളമരം കടവ് പാലം ബസ് റൂട്ട് :ചൈത്രം ധന്യമാക്കി ,നാട്ടുകാർ നിർവൃതിയിൽ

എടവണ്ണപ്പാറ : കോഴിക്കോട് -മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമിച്ച    എളമരം കടവ് പാലത്തിലൂടെ ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യങ്ങൾക്ക് പരിഹാരമാവുന്നു .
" ചൈത്രം "ബസ് 
ചരിത്രത്തെ ധന്യമാക്കിയ ഓടിത്തുടങ്ങി. 

വെള്ളിയാഴ്ച രാവിലെ 7. 30 ഓടുകൂടി എത്തിയ ബസിന് നാട്ടുകാർ വൻ വരവേൽപ്പ് നൽകി. 

ആക്ഷൻ കമ്മിറ്റി ചെയർമാൻ 
എളമരം സലാം എളമരം ,കൺവീനർ ടി. പി ഇസ്മാഈൽ ,ഭാരവാഹികളായ മജീദ്, റഹീം, സി എ കരീം, മുനീർ , വണ്ടൂർ റിയാസ്, സുധാകരൻ, അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ ,പുന്നാട് റഫീഖ് ,എസി ഷംസുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു .നിരവധി നാട്ടുകാരും പങ്കെടുത്തു .

എളമരം കടവ് പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും ബസ് റൂട്ട് അനുവദിക്കാത്തതിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരം നടത്തിയിരുന്നു .

എളമരം കരീം എംപി യുടെ  ഇടപെടൽ ബസ് ബസ് റൂട്ട് അനുവദിക്കുന്നതിൽ  വഴിത്തിരിവായിരുന്നു. 
അതോടൊപ്പം ,ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനവും   പരിഗണിച്ചാണ് ബസ് റൂട്ട് അനുവദിച്ചത് .

എടവണ്ണപ്പാറ എളമരം കടവ് പാലം വഴി കെട്ടാങ്ങൽ , കൊടുവള്ളിയിലേക്ക് പോകുന്ന ബസാണ് ചൈത്രം. നാട്ടുകാർ 
മധുരപലഹാരം നൽകി സന്തോഷം പങ്കിട്ടു. 

ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ബസുകൾ  ഓടി തുടങ്ങുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികളറിയിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു