കൂളിമാട് പാലം :നിർമ്മാണം അവസാന ഘട്ടത്തിലേക്ക് . ഉദ്ഘാടനം മെയ് മാസത്തിൽ ?

കൂളിമാട് പാലം :നിർമ്മാണം അവസാന ഘട്ടത്തിലേക്ക്
ഉദ്ഘാടനം മെയ് മാസത്തിൽ ?

എടവണ്ണപ്പാറ: കോഴിക്കോട്-- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കുളിമാട് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് .

പാലത്തിന്റെ കൈവരിയുടെ പെയിൻറിംഗ് ജോലികൾ പൂർത്തിയായിരിക്കുകയാണ്. 

ബീമുകളുടെയും തൂണുകളുടെയും പെയിൻറിങ് ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത് .

കൂളിമാട് പാലത്തിന്റെ കളർ കൈവരിക്ക് ആകാശ നീലയും തൂണുകൾക്ക് കടും നീലയുമാണ് നൽകിയിട്ടുള്ളത് .

കുളിമാട്- മപ്രം ഭാഗങ്ങളിൽ സമീപന റോഡ് നിർമാണം അവസാനഘട്ടത്തിലെത്തി .
ഇത് പൂർത്തിയാകുന്നതോടെ ഉപരിതല ടാറിംഗ് ഉണ്ടാവും .

160 മീറ്റർ നീളമാണ് കൂളിമാട് ഭാഗത്ത് സമീപന റോഡിനുള്ളത്. എന്നാൽ, മപ്രം ഭാഗത്ത് ഇത് 80 മീറ്ററാണ് .

കുളിമാട് ഭാഗത്ത് സമീപന റോഡ് കൂളിമാട് മെയിൻ റോഡിലേക്ക് എത്തില്ല.
ശേഷിക്കുന്ന 50 മീറ്റർ കൂളിമാട് കള്ളന്തോട് റോഡിന്റെ ഭാഗമാണ്. 

ഇതിന്റെ  നിർമ്മാണം പി ടി എ സി ലഭിച്ചുവെങ്കിലും കരാർ എഗ്രിമെന്റ്  ചെയ്യാത്തതാണ് നിർമ്മാണം ആരംഭിക്കാത്തത്. 

ഇത് പാലത്തിന്റെ  ഉദ്ഘാടനത്തെ ബാധിക്കുമോ എന്ന് നാട്ടുകാർ ഭയക്കുന്നു. 

മേയിൽ ഉദ്ഘാടനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നാട്ടുകാർ. 

എന്നാൽ, കൂളിമാട് പാലത്തിന് വെളിച്ച സംവിധാനമില്ല .നേരത്തെ വെളിച്ച സംവിധാനം ഉണ്ടായിരുന്നുവെങ്കിലും പ്രളയത്തെ തുടർന്ന് ഡിസൈനിംഗിലും എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നു .
തുടർന്ന്, ഫണ്ടിലുണ്ടായ അപര്യാപ്തതയാൽ ലൈറ്റ് സംവിധാനം ഇല്ലാതാകുകയായിരുന്നു. 

പാലത്തിൽ ലൈറ്റ് സംവിധാനം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഈ-മെയിൽ അയച്ചിട്ടുണ്ട്. 

ഇന്റഗ്രേറ്റഡ്  സ്ട്രക്ചർ  രീതിയിലാണ് നിർമ്മാണം . 

309 മീറ്റർ നീളവും 1.5 മീറ്റർ  വീതിയിൽ ഇരുഭാഗത്തും നടപ്പാതയുമുണ്ട്.
പാലത്തിൽ റോഡിന്റെ വീതി 7.5 മീറ്ററാണ്. 

2016- 17 ലെ ബജറ്റിലാണ്  കുളമാട് പാലം ഉൾപ്പെടുത്തിയത് .

കിഫ്ബി ഫണ്ടിൽ  കോടി ചിലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം 2019 മാർച്ച് ഒമ്പതിന് നടന്നു. 

പാലം ഗതാഗതത്തിന് തുറന്ന് നൽകുന്നതോടെ ഇരു ജില്ലകളുടെയും വികസനത്തിന് കരുത്തുപകരും. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു