"കാംപസുകൾ സർഗാത്മകതയുടെ കേന്ദ്രങ്ങളാവണം": . പി.കെ. പാറക്കടവ്


കൊണ്ടോട്ടി : തീവ്ര വാദവും അരാഷ്ട്രീയ വാദവും കാംപസുകളുടെ നിലവാരം തകർക്കുമെന്നും കഥയും കവിതയും നാടകവും മറ്റു സർഗാത്മക പ്രവർത്തനങ്ങളും കൊണ്ട് കാംപസുകൾ സജീവമാവേണ്ടതുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ ശ്രീ. പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു.

കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ എം.എ. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികൾ രചിച്ച ( ഫ്ലാഷ് ഫിക്ഷൻ) മിന്നൽ കഥകളുടെ സമാഹാരമായ " TAKE OFF ടേക്ക് ഓഫ്" ന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. 
സാഹിത്യ ലോകത്ത് ഏറ്റവും കൂടുതൽ മൽസരങ്ങൾ നടക്കുന്നത് ഫ്ലാഷ് ഫിക്ഷൻ രംഗത്താണെന്നും അമേരിക്കൻ എഴുത്തുകാരിയും മാൻ ബുക്കർ വിന്നറുമായ ലിഡിയ ദേവിസ് അടക്കം പല ലോകോത്തര എഴുത്തുകാരും മിന്നൽ കഥകളുടെ കുലപതികളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. 

പ്രിൻസിപ്പൽ ഡോ. വി.അബ്ദുൽ ലതീഫ് ആമുഖ ഭാഷണം നിർവഹിച്ചു. 
 മതേതരത്വം, 
പ്രണയം, വിരഹം, ജീവിത പ്രതിസന്ധികൾ, ന്യൂ ജെൻ യുവത അനുഭവിക്കുന്ന സാമൂഹിക വൈയക്തിക പ്രശ്നങ്ങൾ, അവഗണന, ബാല പീഡനം, തുടങ്ങിയ വിഷയങ്ങളിലായി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ രചിച്ച 26 മിനി കഥകളും പ്രിൻസിപ്പൽ ഡോ.വി.അബ്ദുൽ ലതീഫ് രചിച്ച 2 കഥകളുമാണ് " ടേക്ക് ഓഫ്" ൽ സമാഹരിക്കപ്പെട്ടത്. പ്രിൻസിപ്പൽ ഡോ.വി.അബ്ദുൽ ലതീഫ് എഡിറ്റിംഗ് നിർവ്വഹിച്ചു. 
ചടങ്ങിൽ ഇംഗ്ലീഷ് പഠന വിഭാഗം മേധാവി അബ്ദുൽ ലതീഫ് കാമ്പുറവൻ അധ്യക്ഷത വഹിച്ചു. 
 അധ്യാപകരായ ഡോ. എ.ഐ. വിലായതുല്ലാ, ഡോ. ആബിദ ഫാറുഖി, 
ഡോ. കെ.ആർ. ഇന്ദു ലേഖ,
 എം.മുഹ്സിന, സാലിഹ റഹ്മാനി, ഷംന നാരായണൻ, എം.ലബീബ എന്നിവർ സംസാരിച്ചു
വിദ്യാർത്ഥികളായ
 റാനിയ, സുഹൈല, അഹഷ്മി, സിദ, ദീപിക, നവ്യ എന്നിവർ അവരുടെ എഴുത്തനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു