മപ്രം തടായി, തെക്കെ മൂല ഭാഗങ്ങളിൽ കുടിവെള്ള വിതരണം നടത്തി

മപ്രം തടായി, തെക്കെ മൂല ഭാഗങ്ങളിൽ 
കുടിവെള്ള വിതരണം നടത്തി 

എടവണ്ണപ്പാറ : മപ്രം തടായി , തെക്കേ മൂല എന്നീ ഭാഗങ്ങളിൽ ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണത്തിലുണ്ടായ തകരാർ മൂലം കുടിവെള്ളം  ലഭിക്കാത്ത പ്രദേശങ്ങളിൽ മുസ്ലിം ലീഗ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി .


വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് 
മപ്രം തടായി , തെക്കേ മൂല, പനമ്പുറം ഭാഗത്തുള്ളവർ വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകിയിരുന്നു .

ചീക്കോട് കുടിവെള്ള പദ്ധതിയുടെ ലൈനിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പമ്പിങ് ശക്തിപ്പെടുത്താനും 
ഇടപെടൽ ഉണ്ടാവുമെന്ന്
വാർഡ് മെമ്പർ സുഹറ വെളുമ്പിലാം കുഴി അറിയിച്ചു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു