വായനയുടെ പുതു വസന്തവുമായി കൊണ്ടോട്ടി ഗവ.കോളേജ്

എടവണ്ണപ്പാറ: പുതു തലമുറയിലെ വിദ്യാർത്ഥികളിൽ വായനാ ശീലം, പുസ്തകാസ്വാദനം, നിരൂപണ പാടവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് പഠന വിഭാഗം നൂതന പദ്ധതി ആവിഷ്കരിച്ചു.



വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ നിന്നോ പുസ്തകശാലകളിൽ നിന്നോ അവർക്കിഷ്ടപ്പെട്ട ഒരു പുസ്തകം തിരഞ്ഞെടുത്ത് വായിക്കുകയും പ്രസ്തുത പുസ്തകത്തെക്കുറിച്ച് ആഴ്ചയിൽ ഒരു ദിവസം വായനാനുഭവം പങ്കു വെക്കുന്നതുമാണ് പദ്ധതി.
ക്ലാസ്സ് മുറികളിൽ നിന്ന് പുറത്തിറങ്ങി
കോളേജിലെ പരിസ്ഥിതി സൗഹൃദ "തുറന്ന ക്ലാസ്സിൽ" നടക്കുന്ന പുസ്തക ചർച്ചയിൽ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട ഭാഷയിലുളള ഏതു പുസ്തകത്തെക്കുറിച്ചുമുള്ള ചർച്ചയാവാം.

ഒന്നാം ഘട്ട "ബുക്ക് ടോക്കിൽ " പ്രസിദ്ധ പോർച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോയുടെ നോവൽ ബ്ലൈൻഡ്നസ്സ്,
ഒ. ചന്തുമേനോന്റെ ഇന്ദുലേഖ : ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വായന എന്നീ രണ്ടു വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടു.

ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ അഹാഷ്മി, റഷ്ന റഷീദ് എന്നിവരാണ് പുസ്തക ചർച്ചക്ക് നേതൃത്വം നൽകിയത്.

പ്രിൻസിപ്പൽ ഡോ. വി.അബ്ദുൽ ലതീഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
വായന മരിച്ചു പോവുന്ന എന്ന സ്ഥിരം പല്ലവി തിരുത്താൻ വിദ്യാർത്ഥികൾ മുന്നോട്ടു വരുന്നത് ഏറെ പ്രതീക്ഷക്ക് വക നൽകുന്നതായി പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.

ഇംഗ്ലീഷ് ലിറ്റററി ഫോറം കോർഡിനേറ്റർ ഡോ. എ.ഐ. വിലായതുല്ല അധ്യക്ഷത വഹിച്ചു.

ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുൽ ലതീഫ് കാമ്പുറൻ, അധ്യാപകരായ എം. മുഹ്സിന , സാലിഹ റഹ്മാനി, ഷംല നാരായണൻ, എം. ലബീബ, വിദ്യാർത്ഥികളായ റാനിയ, സിദ എന്നിവർ സംസാരിച്ചു.

ബുക്ക് ടോക്കിനോടനുന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ കലാപരിപാടികൾക്ക്
അഞ്ജന മോൾ, ശോഭി, ദീപിക എന്നിവർ നേതൃത്വം നൽകി.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു