ചീടിക്കുഴി തടായിയിൽ കുടിവെള്ളമെത്തിച്ച് അൽ ജമാൽ നാസർ മാതൃകയായി


എടവണ്ണപ്പാറ :രോഗികൾ അടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്ന എളമരം ചീടിക്കുഴി തടായിയിൽ കുടിവെള്ളം ലഭിക്കാതെയായിട്ട് ആഴ്ചകളായി .

രോഗികൾ അടക്കമുള്ള നിരവധി കുടുംബങ്ങൾ വാഴക്കാട് പഞ്ചായത്തിലെത്തി 
 പരാതി അറിയിച്ചിരുന്നു.
പക്ഷെ, പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.

ചീട്ടിക്കുഴി തടായിയിൽ
 തന്റെ സ്വന്തം വണ്ടിയിൽ കുടിവെള്ളമെത്തിച്ചു 
പ്രയാസപ്പെട്ട കുടുംബങ്ങൾക്ക് 
വറവ വറ്റാത്ത കാരുണ്യത്തിന്റെ മാതൃകയാവുകയാവുകയാണ് അൽ ജമാൽ നാസർ

  നിരവധി വർഷങ്ങളായി അൽ ജമാൽ നാസർ വേനലിൽ കുടിവെള്ളം ഇല്ലാത്തവർക്ക് കുടിവെള്ളമെത്തിക്കാൻ തന്റെ വാഹനവും സമ്പത്തും ഉപയോഗിച്ചുവരുന്നു. 

അതിരാവിലെ സ്വന്തം വാഹനവുമായി വട്ടപ്പാറ രായിൻ കുട്ടിയുടെ കിണറിൽ നിന്ന് വെള്ളം നിറക്കുന്നതും ആവശ്യക്കാരുടെ 
പാത്രങ്ങളിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുന്നതും അൽ ജമാൽ നാസർ തന്നെ.


 സമയവും സമ്പത്തും കുടിവെള്ള വിതരണത്തിനായി ചിലവഴിക്കുന്ന അൽ ജമാൽ നാസറിനെ നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് .

വെള്ളം ലഭിക്കാത്ത മപ്രം വെളുമ്പിലാം കുഴി, പനമ്പുറം മറ്റു പല ഉയർന്ന പ്രദേശങ്ങളിലും അൽ ജമാൽ നാസർ വെള്ളമായെത്തും.

 വാട്ടർ അതോറിറ്റി പൈപ്പുകളിലൂടെ വെള്ളം ഒരു ദിവസം വന്നാൽ മറ്റൊരു ദിവസം വരില്ല . ഈ അവസ്ഥയിൽ ആദ്യം വിളിക്കുക അൽ ജമാൽ നാസറിനെയാണ്.

കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറാവണമെന്നാണ് നാസറിന് പറയാനുള്ളത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു