ഒമ്പതാമത് ആനുവൽ തീസിസ് കോൺഫറൻസ് സമാപിച്ചു

ഒമ്പതാമത് ആനുവൽ തീസിസ് കോൺഫറൻസ് സമാപിച്ചു

എടവണ്ണപ്പാറ :മാധ്യമ പഠന വിദ്യാർത്ഥികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയും മലബാർ ക്രിസ്ത്യൻ കോളേജും സംയുക്തമായി നടത്തിവരുന്ന ആന്വൽ തീസിസ് കോൻഫറൻസ്
സമാപിച്ചു.

 മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ മുഖ്യതിഥി ആയി എത്തിയ പരിപാടിയിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അഡ്വാൻസ്ഡ് സ്റ്റഡി ജേർണലിസം ഡിപ്പാർട്മെന്റ് തലവൻ ജംഷീൽ അബൂബക്കർ സ്വാഗതം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഇ. പി ഇമ്പിച്ചിക്കോയ, നസറുല്ല വാഴക്കാട് ( അസിസ്റ്റന്റ് പ്രൊഫസ്സർ സാഫി അഡ്വാൻസ്ഡ് സ്റ്റഡി ), ഹസ്സൻ ഷെരീഫ് (അസിസ്റ്റന്റ് പ്രൊഫസർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ) റിസ്വാന ഷെറിൻ, ഹവാ ബീഗം, നിഖിതാ രാമനാരായണൻ സംസാരിച്ചു.


ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി, കോളേജുകളിലൈനിന്നായി ഇരുപത് വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. യങ് സ്കോളർ അവർഡിന് ടി. ഷഹാർബാൻ (സെൻട്രൽ യൂണിവേഴ്സിറ്റി തമിഴ്നാട് ) അർഹയായി. ഫറൂഖ് കോളജ് പൂർവ വിദ്യാർത്ഥി ഹെൻസ എം സ്പെഷ്യൽ മെൻഷന് അർഹയായി. സ്റ്റുഡന്റ് കോർഡിനേറ്റർ ശരത് ചന്ദ്രൻ നന്ദി അർപ്പിച്ചു.
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു