കൂളിമാട് പാലം : ബീമുകൾ വീണിട്ട് പത്തുമാസം കഴിയുന്നു. യു.എൽ.സി.സി.യുടെ മെല്ലെപ്പോക്കിൽ നാട്ടുകാർക്ക് പ്രതിഷേധം

കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ  ബീമുകൾ വീണിട്ട് 10 മാസങ്ങൾ പിന്നിടുന്നു .

കഴിഞ്ഞവർഷം മേയ് 16നായിരുന്നു ജാക്കിയുടെ തകരാറിനെത്തുടർന്ന് ബീമുകൾ തകർന്നത്. സർക്കാർ മാർച്ച് 31 വരെ സമയം നീട്ടിയെങ്കിലും മാസങ്ങൾക്ക് മുമ്പേ തീർക്കേണ്ട ജോലികൾ ഒച്ചിഴയും പോലെയാണ് ഇപ്പോൾ നടക്കുന്നത്. 

മൂന്നു ദിവസങ്ങളുടെ വ്യത്യാസത്തിൽ നിർമ്മാണോദ്ഘാടനം നടത്തിയ എളമരം കടവ് പാലം അതിന്റെ ഒന്നാം വാർഷികത്തിന് അണിയറ നീക്കങ്ങൾ നടത്തുമ്പോൾ പഞ്ചതന്ത്രം കഥയിലെ ആമയുടെ റോൾ ആണ് ULC ക്ക് ഇപ്പോഴുള്ളത് .

തൊട്ടടുത്ത പാലങ്ങളായ എളമരം കടവുൾപ്പെടെയുള്ള പാലങ്ങളിൽ നിയന്ത്രണവിധേയനെ  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നടക്കാൻ അനുവാദം നൽകിയിരുന്നു.

 ജോലികൾക്ക് തടസ്സമില്ലാതെ പോകാൻ അനുമതി ലഭിച്ചിട്ടും യു.എൽ.സി.സി യുടെ  പാലം സൈറ്റ് ഉദ്യോഗസ്ഥർ ജന വിരുദ്ധ നിലപാടാണ് എടുക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത് .

ടാറിങ് ഉൾപ്പെടെയുള്ള  ജോലികളാണ് ഇനി അവശേഷിക്കുന്നത്. പാലത്തിന്റെ ഇരു കരയിലും ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ജോലികൾക്ക്  തടസ്സമില്ലാതെ നിയന്ത്രണവിധേയനെ നടക്കാൻ അനുവദിച്ചാൽ വിദ്യാർഥികൾക്ക് ഇത് ഏറെ ഉപകരിക്കും. 

വാഴക്കാട് ,ചീക്കോട്, മുതുവല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിലുള്ളവർക്ക് കെ എം സി റ്റി കോളേജിലേക്ക് ഇത് വളരെ എളുപ്പമാകും .

എടവണ്ണപ്പാറയിൽ നിന്ന് ഓരോ 10 മിനിറ്റ് വീതം മപ്പുറം വഴി പോകുന്ന ബസ്സിൽ കയറി  കൂളിമാട് സ്റ്റോപ്പിൽ ഇറങ്ങിയാൽ  കൂളിമാട് പാലം വഴി  കെഎംസിടി മെഡിക്കൽ കോളേജിൽ  വളരെ എളുപ്പത്തിൽ എത്താം .ഇതുവഴി ദൂരവും പണവും ലാഭിക്കാം .

യു എൽ സി യുടെ മെല്ലെ പൊക്കി നെതിരെ മപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളിൽ പ്രതിഷേധം ഇരമ്പുന്നുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു