എബിൻ മാഷിന്റെ "വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസിന്" മൂന്നാം പിറന്നാൾ


എബിൻ മാഷിന്റെ "വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസിന്" മൂന്നാം പിറന്നാൾ 

കൊണ്ടോട്ടി :

2020 ഏപ്രിൽ ഒന്നിന്
കെ. ഐ. എബിൻ ആരംഭിച്ച "സായാഹ്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്" പൂർത്തിയാക്കിയത് മൂന്ന്‌ വർഷം. സഞ്ചാരിയും എഴുത്തുകാരനും കൊണ്ടോട്ടി ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ടൂറിസം അധ്യാപകനുമായ എബിൻ കോവിഡ് കാലത്തെ വിരസത മാറ്റാൻ ആരംഭിച്ചതാണ് "വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്" എന്ന നൂതനമായ ആശയം.

ഒരു ദിവസം പോലും മുടങ്ങാതെ നടത്തിയ ക്വിസ് 1095 എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. 6500ൽ പരം ചോദ്യോത്തരങ്ങൾ ആണ് വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇതുവരെ വന്ന് പോയത്.

ദിവസവും രാത്രി ഏഴ് വൈവിധ്യമാർന്ന ചോദ്യങ്ങളാണ് എബിൻ സ്റ്റാറ്റസിൽ ഇടുന്നത്. വീഡിയോ ക്ലിപ്പിങ്ങുകൾ ഫോട്ടോ ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസിനെ വേറിട്ടതാക്കുന്നത്.

ആനുകാലികം, ജി. കെ, ചരിത്രം, ടൂറിസം, സ്പോർട്സ്, സിനിമ, പരിസ്ഥിതി, ജോഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ക്വിസിൽ പൊതുവെ ഉൾകൊള്ളിച്ചിരിക്കുന്നത്. ചോദ്യങ്ങൾ ഇംഗ്ളീഷിൽ ആയതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ക്വിസിൽ പങ്കെടുക്കുന്നുണ്ട്. ശരി ഉത്തരങ്ങൾ തൊട്ടടുത്ത ദിവസം വൈകുന്നേരമാണ് സ്റ്റാറ്റസിൽ ഇടുന്നത്.

വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസിന് മികച്ച പിന്തുണയാണ് വിദ്യാർത്ഥികളും സഹപ്രവർത്തകരും സുഹൃത്തുക്കളും നൽകുന്നതെന്നാണ് എബിൻ പറയുന്നത്. വിവിധ മത്സര പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് എബിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ്. സ്പെഷ്യൽ എപ്പിസോഡുകളിൽ വിജയികളാകുന്നവർക്ക് സമ്മാനങ്ങളും നൽകാറുണ്ട്. ഇനിയും പരമാവധി എപ്പിസോഡുകളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹം എന്നും എബിൻ പറഞ്ഞു.

കേരളത്തിലെ അറിയപ്പെടുന്ന ക്വിസ് മാസ്റ്ററായ എബിൻ എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ഇന്ത്യയിലെ മുന്നൂറ്റി മുപ്പത് സ്ഥലങ്ങൾ സന്ദർശിച്ച എബിൻ ടൂറിസവുമായി ബന്ധപ്പെട്ട് മുന്നൂറിൽ പരം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു