കൂളിമാട് പാലം : മപ്രം ഭാഗത്തെ സംരക്ഷണഭിത്തിക്ക് കൈവരി നിർമാണം തുടങ്ങി

 എടവണ്ണപ്പാറ : കോഴിക്കോട് - മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കുളിമാട് പാലത്തിൻറെ മപ്രം ഭാഗത്ത് സംരക്ഷണഭിത്തിക്ക് കൈവരി നിർമാണം തുടങ്ങി .

രണ്ടാഴ്ചകൾക്ക് മുമ്പ് പൂർത്തിയായ സംരക്ഷണ ഭിത്തിക്ക് മുകളിലാണ് നിർമാണം ഞായറാഴ്ച തുടങ്ങിയത് .

ഇതോടെ ,പാലം കാണാനെത്തുന്നവർക്ക് ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നത് ദർശിക്കാൻ സാധിക്കും. 

കുളിമാട് പാലത്തിന്റെ വലിയ ടൂറിസ സാധ്യത ചാലിയാർ പുഴയുടെയും ഇരുവഴിഞ്ഞി പുഴയുടെയും സംഗമം കാണാമെന്നത് കൂടിയായിരുന്നു.

ഇരു പുഴകളുടെ സംഗമ സ്ഥാനം ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് സംരക്ഷണം നൽകുന്നതിനാണ് കൈവരി നിർമ്മിച്ചിട്ടുള്ളത്.
  

ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് നിർമാണോദ്ഘാടനം നിർവഹിച്ച കൂളിമാട് പാലം മെയ് മാസത്തോടെ പൊതു ഗതാഗതത്തിനു തുറന്നു നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലം തുറക്കുന്നതോടെ ഇരു ജില്ലകളുടെയുും വികസനത്തിന് ഏറെ കരുത്തുപകരും.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു