എടവണ്ണപ്പാറ മസ്ജിദ് നജാത്ത് : സമൂഹ നോമ്പു തുറ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാകുന്നു.

എടവണ്ണപ്പാറ: എല്ലാവർഷവും വിശുദ്ധ റമളാനിൽ 
എടവണ്ണപ്പാറ മസ്ജിദിൽ നജാത്തിൽ നടന്നുവരുന്ന സമൂഹ നോമ്പുതുറ വിപുലമായ രീതിയിൽ ഈവർഷം നടന്നുവരുന്നു .

വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന എടവണ്ണപ്പാറ നഗരത്തിലെ കച്ചവടക്കാർക്കും അതിഥി തൊഴിലാളികൾക്കും സമൂഹ നോമ്പുതുറ ഏറെ ഉപകാരപ്രദമാകുന്നു. 

കൂടാതെ, യാത്രക്കാർക്കും സഹായകമാവുന്നു മസ്ജിദ് നജാത്തിലെ നോമ്പുതുറ .

യുഎഇ പൗരനായ റാഷിദ് മുഹമ്മദ് അൽ മുഹൈരിയുടെ പ്രത്യേക സഹായവും നാട്ടുകാരുടെ നിസ്സീമമായ സഹകരണവുമാണ് നോമ്പുതുറ വിജയപ്രദമാക്കുന്നത് .

റമദാനിൽ ളുഹ്റിന് ശേഷം വിജ്ഞാന മജ്‌ലിസ് ,തറാവീഹിന് ശേഷം തൗഫീഖ് അൽ ഹക്കീം സഖാഫിയുടെ നേതൃത്വത്തിൽ കർമശാസ്ത്ര ചർച്ചകളും നടന്നുവരുന്നു. 

റമളാൻ പതിനാറിന് നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന വിപുലമായ സമൂഹ നോമ്പുതുറയും ഇവിടെ നടന്നുവരുന്നുണ്ട് .

കൂടാതെ, റമളാനിലെ അവസാനത്തെ ഒറ്റപ്പെട്ട രാവിൽ പ്രത്യേക പ്രാർത്ഥനാ മജ്‌ലിസും തൗബയും നജാത്തിൽ നടന്നുവരുന്നുണ്ട് .

റമളാൻ 27 ലെ ആത്മീയ സംഗമത്തിനും റമളാൻ 29 ലെ ഖത്മുൽ ഖുർആൻ 
പ്രാർത്ഥനാ സംഗമത്തിനും 
നിരവധി ആളുകൾ പങ്കെടുക്കാറുണ്ട്.

Comments

Post a Comment

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു