വേറിട്ട യാത്രയുമായി പഞ്ചായത്ത് മെമ്പർ

വേറിട്ട യാത്രയുമായി പഞ്ചായത്ത് മെമ്പർ 

വാഴയൂർ : വാഴയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് പുഞ്ചപ്പാടത്തെ മെമ്പറും,പഞ്ചായത്ത് പ്രസിഡണ്ടുമായ ടി പി വാസുദേവൻ തന്റെ വാർഡിലെ 70 പിന്നിട്ട വയോജനങ്ങൾക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു. 

തീർത്തും സൗജന്യമായാണ് യാത്ര സംഘടിപ്പിച്ചത്. 


യാത്രയിൽ 70 പിന്നിട്ട 39 ഓളം പേർ പങ്കെടുത്തു.

  ബേപ്പൂർ പോർട്ട്, ബോട്ട് യാത്ര, കോഴിക്കോട് സരോവരം പാർക്ക്, കോഴിക്കോട് ബീച്ച്എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.
  
ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരം യാത്രയിൽ പങ്കെടുക്കാത്ത ആളുകളും ഇന്നത്തെ യാത്രയിൽ ഉണ്ടായിരുന്നു. 

ജീവിത സായാഹ്നത്തിൽ വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സാധാരണക്കാരായ പ്രായമായ ആളുകൾ ഇത്തരം യാത്രകൾ മനസ്സിൽ ആഗ്രഹിക്കുന്നുണ്ട് .

എങ്കിലുംഅത് സാധിക്കാറില്ല.യാത്രയിൽ മിക്ക ആളുകളുംപാട്ടുപാടിയും, കഥ പറഞ്ഞും ചെറുപ്പകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചും യാത്ര അവിസ്മരണീയമാക്കി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു