എളമരം -ഇരട്ട മൊഴി റോഡ് : വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങുന്നു.

 എടവണ്ണപ്പാറ: എളമരം -ഇരട്ട മൊഴി റോഡ് നവീകരണത്തിന് തടസ്സമായിരുന്ന വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 
തുടങ്ങുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങി വരുന്നു. 

ഇനി വാട്ടർ അതോറിറ്റി ജല മിഷൻ ജോലികൾക്ക് വേണ്ടി റോഡ് വെട്ടിപൊളിച്ചിട്ടതടക്കമുള്ള പ്രവർത്തികളുടെ പുനരുദ്ധാരണം നടത്തേണ്ടതുണ്ട് .

അതിന്റെ എസ്റ്റിമേഷനും ടെൻഡർ നടപടികളും പൂർത്തിയാക്കി ജോലി തുടങ്ങിയാൽ മാത്രമേ ബജറ്റിൽ 
എളമരം ഇരട്ട മൊഴി റോഡിന് പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ 
 നവീകരണ ജോലികൾ നടത്താനാവുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു .

നേരത്തെ ,വാട്ടർ അതോറിറ്റി
പൊതുമരാമത്ത് വകുപ്പിന് നൽകിയ 
ഒരു കോടിയിലധികം വരുന്ന തുക 
തിരിച്ച് വാട്ടർ അതോറിറ്റിക്ക് നൽകുന്നതിന്റെ പ്രവർത്തികൾ അവസാനഘട്ടത്തിലെത്തിയിരിക്കയാണ്. 

വാട്ടർ അതോറിറ്റി ജോലികൾ പൂർത്തിയാക്കി കഴിഞ്ഞശേഷം 
എസ്റ്റിമേറ്റും ടെണ്ടർ നടപടികളും പൂർത്തിയാക്കിയാൽ മാത്രമെ എളമരം - ഇരട്ടമൊഴി റോഡ്നവീകരണം തുടങ്ങാൻ സാധ്യമാകുമെന്ന് ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു .

കുളിമാട് പാലത്തിന്റെയും പാലത്തിന്റെയും പ്രധാന റോഡ് ആയതിനാൽ നവീകരണ പ്രവർത്തികൾ നടന്നില്ലെങ്കിൽ അപകടസാധ്യതകൾ ഉണ്ടാകുമെന്ന് നാട്ടുകാർ ഭയക്കുന്നു .

കൂളിമാട് പാലം ഏതാനും മാസങ്ങൾക്കുള്ളിൽ തുറന്നു നൽകാനിരിക്കുകയാണ്. 

 വാട്ടർ അതോറിറ്റിയെക്കൊണ്ട് ജോലികൾ ഉടൻ തുടങ്ങിപ്പിക്കാനുള്ള 
ശ്രമത്തിലാണ് നാട്ടുകാർ ഇപ്പോൾ

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു