മപ്രം വെളുമ്പിലാംകുഴി, തെക്കേമൂല, പനമ്പുറം കുടിവെള്ള പ്രശ്നം : വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു .

മപ്രം വെളുമ്പിലാംകുഴി, തെക്കേമൂല, പനമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തെ 
 പഠിക്കുന്നതിനായി വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് ഇന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു .

ആഴ്ചകളായി കുടിവെള്ളം ഇല്ലാതായിട്ട് പ്രയാസം അനുഭവിക്കുകയായിരുന്നു ഈ പ്രദേശത്തെ ജനങ്ങൾ .

മപ്രം ഗവൺമെൻറ് എൽ പി സ്കൂളിന് മുൻപിൽ പൈപ്പിന് ലീക്ക് ഉള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി .

കണ്ടെത്തിയ ലീക്ക് വലിയതായതിനാൽ  
തടായിയുടെ മുകൾ ഭാഗത്തേക്ക് വെള്ളം ലോഡാവത്തതിന് ഇതാവും കാരണമെന്ന്ന് അനുമാനിക്കുന്നു. 

 ശാശ്വത പരിഹാരമെന്ന നിലക്ക് 
 ജലാലിയ സ്കൂളിനടുത്ത് പുതിയ ഒരു പൈപ്പ് കൂട്ടിചേർക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട് .ഇതിനായി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു:

മപ്രം , വെളുമ്പിലാംകുഴി, തെക്കേ മൂല പനമ്പുറം എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് മാസങ്ങൾ പിന്നിട്ടിരിന്നു.. 

നാനൂറോളം വരുന്ന കുടുംബങ്ങൾ കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ 
പറഞ്ഞറിയിക്കാനാവാത്ത 
പ്രയാസത്തിലാണ് ഇപ്പോൾ .

വൻ തുക മുടക്കി ടാങ്കിൽ വെള്ളം അടിക്കുകയാണ് പലരും .കുളിക്കാനും അലക്കാനും ചാലിയാർ പുഴ ആശ്രയിക്കുകയാണ് .പുഴയിലാണെങ്കിൽ നീർനായ ശല്യം രൂക്ഷവുമാണ് .

രണ്ടാഴ്ച മുമ്പ് വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ നാല്പതോളം പേർ ചെന്ന് പരാതി നൽകിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതിനുശേഷമാണ് നാട്ടുകാർ ഓഫീസിൽ നിന്നും മടങ്ങിയത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു