കൂളിമാട് -കളൻതോട് റോഡ് നിർമ്മാണം :അനന്തമായി വൈകുന്നതിൽ നാട്ടുകാർ സമരരംഗത്തേക്ക്

 

കുളിമാട് :കൂളിമാട് - കളൻ തോട് റോഡ് നിർമ്മാണം അനന്തമായി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏറെ പ്രതീക്ഷകൾക്ക് അവസാനം സമരരംഗത്തിറങ്ങാൻ തീരുമാനിച്ചു .

കൂളിമാട് അക്ഷര വായനശാല ഓഫീസിൽ ചേർന്ന വികസനസമിതി യോഗത്തിലാണ് സമരരംഗത്തേക്ക് ഇറങ്ങാനുള്ള തീരുമാനമെടുത്തത്.

കൂളിമാട് നിന്ന് കളൻതോട് വരെ 
ഏഴു കിലോമീറ്റർ റോഡ് മുമ്പ് 25 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം 2018 ൽ തുടങ്ങിയിരുന്നത്. 

അന്ന് റോഡ് നിർമാണം ഏറ്റെടുത്തിരുന്ന ത്രിമതി കോൺട്രാക്ടേഴ്സ് അനവധി പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണം അവസാനിപ്പിക്കുകയായിരുന്നു .

തുടർന്ന് ,റോഡ് നിർമാണത്തിന് എസ്റ്റിമേറ്റിൽ തുക വർദ്ധിപ്പിക്കുകയും 
പി ടി എസ് ഗ്രൂപ്പിന് 34 കോടി രൂപ ചിലവിൽ റീടെണ്ടറിലൂടെ കരാർ ലഭിക്കുകയായിരുന്നു.

ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പിടിഎ സും ഈ റോഡ് വിഷയത്തിൽ ഹൈക്കോടതി വരെ കയറി ഇറങ്ങി ഇരുന്നു . ആറുമാസത്തോളം നീണ്ട കോടതി വ്യവഹാരങ്ങൾ ഇതിനെ തുടർന്ന് നടന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.ടി.എസിന് അവസാനം കരാറുമായി മുന്നോട്ടു പോകുവാൻ അനുമതി ലഭിച്ചു .

എന്നാൽ, റോഡ് നിർമ്മാണം ആരംഭിക്കുന്നതിനു വേണ്ടിയുള്ള എഗ്രിമെന്റ് വെക്കുന്നതിനുമുമ്പ് പൂർത്തീകരിക്കേണ്ട പേപ്പർ വർക്കുകൾ കൃത്യമായി പൂർത്തിയാക്കാത്തതിനാലാണ് ഇപ്പോൾ നിർമ്മാണം വൈകാൻ കാരണം. 

നേരത്തെ, പ്രതിപക്ഷ പാർട്ടികൾ ഈ റോഡിന്റെ വിഷയത്തിൽ പ്രത്യക്ഷ സമരപരിപാടികൾ നിരവധി ചെയ്തിട്ടുണ്ടായിരുന്നു.

 ഉടൻ നിർമാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.

അതോടൊപ്പം കൂളിമാട് പാലം ഉദ്ഘാടനം മെയ് മാസത്തിൽ പ്രതീക്ഷിച്ചിരിക്കുന്ന നാട്ടുകാർക്ക് ഈ റോഡിന്റെ വർക്കാരംഭിക്കാത്തത് ഇരുട്ടടി ആയിരിക്കുകയാണ്. 

കുളിമാട് കളൻതോട് നിർമാണം വൈകുന്ന മുറക്ക് കുളിമാട് പാലം ഉദ്ഘാടനം വൈകാനുള്ള സാധ്യത ഏറെയാണ് .

കുളിമാട് പാലത്തിന്റെ സമീപന റോഡ് അവസാനിക്കുന്നിടത്ത് നിന്നാണ് കൂളിമാട് കളൻതോട് റോഡ് ആരംഭിക്കുന്നത് എന്നുള്ളതാണ് അതിന്റെ കാരണം.

കൂളിമാട് പാലത്തിന്റെ സമീപന റോഡിൽനിന്ന് പ്രധാന റോഡിലേക്ക് അമ്പതോളം മീറ്ററുണ്ട്. 
കളൻതോട് റോഡിൻറെ അമ്പതോളം മീറ്റർ അപൂർണ്ണമായി കിടക്കുന്നത് ഉദ്ഘാടനത്തിന് തടസ്സമുണ്ടാക്കും. 

ഈ പശ്ചാത്തലത്തിലാണ് കൂളിമാട് പാലം ഉദ്ഘാടനം വൈകിയേക്കും എന്ന് നാട്ടുകാർ ഭയക്കുന്നത് .

ആയതിനാൽ, ഈ റംസാൻ മാസത്തിൽ തന്നെ കുളിമാട് പാലത്തിൻറെ മപ്രം ഭാഗത്തുള്ളവർക്ക് 
അവശ്യസാധനങ്ങൾ കുളിമാട് നിന്ന് വാങ്ങാൻ ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്ന കൂളിമാട് പാലത്തിലൂടെ താൽക്കാലിക യാത്രാസൗകര്യം എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് പ്രസക്തിയേറുകയാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു