സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു


സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി നിയോജകമണ്ഡലം കമ്മിറ്റി, ജില്ലാ, മണ്ഡലം, യൂണിറ്റ് കമ്മറ്റികളുടെ സഹകരണത്തോടെ സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു

എടവണ്ണപ്പാറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി നിയോജകമണ്ഡലം കമ്മിറ്റി, ജില്ലാ, മണ്ഡലം, യൂണിറ്റ് കമ്മറ്റികളുടെ സഹകരണത്തോടെ സ്നേഹവീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു.

 KVVES മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ധീൻ്റെ സ്മരണാർത്ഥമാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.അഞ്ചാമത്തെ വീടിൻ്റെ താക്കോൽദാനമാണ് എടവണ്ണപ്പാറയിൽ ഇന്ന് നടന്നത്.

 മലപ്പുറം ജില്ലയിൽ 16 മണ്ഡലങ്ങളിലായി വീടില്ലാത്തവർക്കായി   36 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്.      എടവണ്ണപ്പാറ മമത ഗ്രാന്റ് സിറ്റി ഓഡിറ്റൊറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ടും മലപ്പുറം ജില്ലാ പ്രസിഡണ്ടും ആയ കുഞ്ഞാവുഹാജി നിർവഹച്ചു. കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി മരണപ്പെട്ട കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു



 


 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു