കൂളിമാട് പാലം ഉദ്ഘാടനം: സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു


എടവണ്ണപ്പാറ: കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിൻറെ ഉദ്ഘാടനത്തിന് സ്വാഗത സംഘ കമ്മറ്റി രൂപീകരിച്ചു .

വെള്ളിയാഴ്ച വൈകുന്നേരം കൂളിമാട്  
 ചേർന്ന യോഗത്തിൽ 501 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്. 

 കൺവീനർ എക്സിക്യൂട്ടീവ് എഞ്ചിനിയർ ബൈജു , ചെയർമാനായി ചാത്തമംഗലം പഞ്ചായത്ത് ഓളിക്കൽ ഗഫൂർ, വൈസ് ചെയർമാൻ റഫീഖ് , ജോയിന്റ് കൺവീനർ ടി വി ബഷീർ എന്നിവരെയാണ് തെരഞ്ഞെടുത്തത് .

മെയ് 31ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് സമുചിതമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു . വാദ്യ മേളത്തോടെ നടത്തുന്ന ഉദ്ഘാടനച്ചടങ്ങ് നാടിന്റെ ഉത്സവമായി മാറും.


  വാർഡ് മെമ്പർ റഫീക്ക് സ്വാഗതം പറഞ്ഞു. അധ്യക്ഷൻ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ,ഖാദർ മാസ്റ്റർ, എ കെ അബ്ദുൽ ഗഫൂർ , സലാം എളമരം, വത്സല ,എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു