കൂളിമാട് പാലം: കുട്ടികളുടെ യാത്ര ചർച്ച ചെയ്യപ്പെടണം

കൂളിമാട് പാലം ട്രയൽ റണ്ണിനായി തുറന്നു നൽകിയിരിക്കുകയാണ് .

ഇപ്പോൾ നമ്മുടെ മുന്നിലുള്ള വിഷയം വിദ്യാർത്ഥികളും വെക്കേഷനിൽ സൈക്കിളിൽ ഉലാത്തുന്ന കുട്ടികളുടെ കാര്യവുമാണ് . 

രാവിലെ മുതൽ വൈകുന്നേരം 5 മണി വരെ പാലം തുറന്നു കൊടുക്കുന്നതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇടമുറിയാതെ ഇപ്പോൾ പാലത്തിലൂടെ കടന്നുപോകുന്നത് .

പല വാഹനങ്ങൾക്കും ദിശയറിയാതെ എവിടേക്ക് പോകണമെന്നറിയാതെ 
നിൽക്കുന്ന അവസ്ഥയിൽ അപകട സാധ്യത ഏറെയാണെന്ന് നമുക്ക് ഊഹിക്കാമല്ലോ ?

 ഈ പശ്ചാത്തലത്തിലാണ് രാവിലെ കുട്ടികൾ ഗതാഗതനിയമങ്ങൾ ഒന്നുമറിയാതെ , മാറ്റങ്ങൾ അറിയാതെ യാത്ര ചെയ്യുന്നത് ഏറെ അപകടം ചെയ്യും . 

ഈ പശ്ചാത്തലത്തിൽ നാട്ടുകാർ ഈ വിഷയത്തിൽ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുന്നു. 

അതുപോലെ ചെറിയ കുട്ടികൾ വെക്കേഷനായതിനാൽ സൈക്കിളിൽ 
ഗതാഗത നിയമം അറിയാതെ യാത്രയാവുന്നത് അപകട സാധ്യത ഏറെ വർധിപ്പിക്കും. 

 ചെറിയ കുട്ടികൾ പാലത്തിൻറെ കൈവരികൾ കയറിയിരിക്കുന്നത് 
അന്വ നാട്ടുകാർ ഉപദേശിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ് .

ഈ പശ്ചാത്തലത്തിൽ ഈ കാര്യത്തിൽ 
ഒരു ദിശാബോധം ഉണ്ടാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു