കൂളിമാടിന്റെ കുട്ട്യാക്ക 70 ന്റെ നിറവിൽ നാടാദരിച്ചു

യൗവനം നാടിനായി സമർപ്പിച്ച കുട്ട്യാക്കയെ കൂളിമാട്ടുകാർ  മറന്നില്ല. 

തന്റെ യൗവനകാലം നാടിന് പകുത്തുനൽകിയ കുട്ട്വാക്കയുടെ എഴുപതാം ജന്മദിനം നാട്ടുകാരുടെ ആഘോഷമായി മാറി. 

ഞായറാഴ്ച രാവിലെ പത്തുമണിക്ക് കുളിമാട് നടന്ന ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു .

വെള്ളപ്പൊക്ക സമയത്തും കല്യാണവീടുകളിലും സഹായവുമായി ഓടിയെത്തിയ കുട്ട്യാക്ക എന്നും നാട്ടുകാർക്കൊപ്പമായിരുന്നു .

15 വർഷം എടവണ്ണപ്പാറയിൽ ജീപ്പ് ഡ്രൈവറായും 15 വർഷം കൂളിമാട്ടെ മില്ലിൽ സേവനം ചെയ്തിരുന്നപ്പോഴും നാടിന്റെ ഹൃദയമിടിപ്പ് പ്രവർത്തിച്ച കുട്ട്യാക്കയുടെ ജന്മദിനം നാടിന്റെ ആഘോഷമായി മാറുകയായിരുന്നു .

ശംസുദ്ദീൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർ കെ.റഫീഖ് അധ്യക്ഷതവഹിച്ചു .

പ്രസാദ് മാസ്റ്റർ ,ഹമീദ് ,നസീർ ,ഷാഫി മാസ്റ്റർ, ബഷീർ എന്നിവർ പങ്കെടുത്തു .

മജീദ് കൂളിമാട് എഴുതിയ കുട്ട്യാക്കയെ കുറിച്ചുള്ള കവിത ചടങ്ങിൽ ആലപിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു