കൂളിമാട് പാലം : ആശങ്കകൾക്ക് വിട ലൈറ്റുകൾ പ്രകാശിക്കും



എടവണ്ണപ്പാറ :കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച കൂളിമാട് പാലം ഇനി  പ്രകാശിക്കും .കൂളിമാട് പാലത്തിൽ ഈയാഴ്ച ലൈറ്റ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങും.ഏകദേശം 40 ഓളം ലൈറ്റുകൾ ഉണ്ടാവുമെന്നാണ് അറിയുന്നത്.


പാലത്തിൽ ലൈറ്റ് ഉൾപ്പെടുത്താൻ സാധിക്കുന്നില്ല എന്ന് അറിയിച്ചതിനാൽ കൂളിമാട് പാലം ആക്ഷൻ കമ്മിറ്റിയും കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീമും മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.
ഇതോടെ ലൈറ്റിനു വേണ്ടി പാലം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രാദേശിക യുവജന സംഘടനകളുടെ നേതൃത്വത്തിലും നടന്നിട്ടുള്ള വിവിധങ്ങളായിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഫലം കണ്ടിരിക്കുകയാണ്.

നേരത്തെ ,പാലത്തിൽ ലൈറ്റ് സംവിധാനം ഉൾക്കൊള്ളിച്ചിരുന്നുവെങ്കിലും 2018ലെ പ്രളയത്തിൽ ഡിസൈനിൽ മാറ്റം വരികയും എസ്റ്റിമേറ്റ് പുതുക്കുകയും ചെയ്തപ്പോൾ ലൈറ്റ് സംവിധാനം ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് 
അധികൃതർ അറിയിക്കുകയായിരുന്നു. 

എന്നാൽ , അവസാനഘട്ട വിലയിരുത്തലിൽ ലൈറ്റ് ഉൾപ്പെടുത്താൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ .

ഇതോടെ പാലത്തെ സ്നേഹിക്കുന്ന ഇതു കരയിൽ ഉള്ളവർ ആഹ്ലാദത്തിലാണ് .

2002 പ്രൊപ്പോസൽ ചെയ്ത കുളിമാട് പാലം നീണ്ട ചുവപ്പുനാടയിൽ കുരുങ്ങി നീളുകയായിരുന്നു.

ഒന്നാം പിണറായി മന്ത്രിസഭ കാലത്ത് നിർമാണോദ്ഘാടനം നിർവഹിച്ചു .

309 മീറ്റർ നീളമുള്ള പാലം ഇരുവഞ്ഞിപ്പുഴയും സംഗമിക്കുന്നിടത്താണ് നിർമ്മിച്ചത്.
 ടൂറിസത്തിന് അനന്തസാധ്യതകളുള്ള പാലങ്ങളിൽ ഒന്നാണിത്. 

രണ്ടു ദിവസങ്ങൾക്കു മുമ്പ് ട്രയൽ റണ്ണിങ്ങിനായി പാലം തുറന്നു നൽകിയപ്പോൾ പാലം സന്ദർശിക്കാൻ വിദൂര സ്ഥലത്തുനിന്നു പോലും ആളുകൾ എത്തിയിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു