കൂളിമാട് പാലം ഉദ്ഘാടനം: മപ്രം ഓട്ടുപാറ കൂളിമാട് റോഡ് കാടുവെട്ടിത്തെളിയിച്ച് "നമ്മൾ " മപ്രം മുട്ട്ങ്ങൽ പ്രവർത്തകർ .

കൂളിമാട് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മപ്രം ഓട്ടുപാറ കൂളിമാട് റോഡ് കാടുവെട്ടിത്തെളിയിച്ച് "നമ്മൾ " മപ്രം 
മുട്ട്ങ്ങൽ പ്രവർത്തകർ .


വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മപ്രം ഓട്ടുപാറ കോളിംഗ് റോഡിലെ 
കാടുമൂടി കിടന്നത് വെട്ടി തെളിയിക്കാൻ ആരംഭിച്ചത്. 

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങൾ വരാമെന്നിരിക്കെയാണ് 
നമ്മൾ പ്രവർത്തകർ കാടുവെട്ടിത്തെളിച്ച് റോഡ് ഉപയോഗപ്രദമാക്കിയത്. 
മുഹമ്മദ് ഹുസൈൻ , അഷ്റഫ് മപ്രം , ശബീർ പള്ളിപ്പറമ്പൻ, മുഹമ്മദലി ചീക്കപ്പള്ളി എന്നിവർ നേതൃത്വം നൽകി.

ഓട്ടുപാറ കൂളിമാട് റോഡ് നേരത്തെ പൊതുമരാമത്ത് വകുപ്പിലായിരുന്നെങ്കിലും 
ഇപ്പോൾ അത് ഏത് വകുപ്പിന് കീഴിലാണെന്ന് അറിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതിനാൽ 
രാജ്യസഭാ എംപി എളമരം കരീം എംപിക്കും ജില്ലാ പഞ്ചായത്തിനും
 ഇത് സംബന്ധമായ പരാതി നൽകിയിരുന്നു .

അതോടൊപ്പം 
റോഡിന് ഫണ്ട് വെക്കാനാവശ്യമായ നടപടി ക്രമങ്ങൾ തകൃതിയായി നടത്തണമെന്നാവശ്യപ്പെട്ട് ഭീമമായ ഹർജി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകാനിരിക്കുകയാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു