വാഴയൂർ : തൊണ്ടിയോത്ത്, പള്ളിയാളി പൊതു കിണറിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു.


വാഴയൂർ : തൊണ്ടിയോത്ത്, പള്ളിയാളി പൊതു കിണറിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു.
വാഴയൂർ : K.K മരക്കാർ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കൊട്ടക്കാട്ട് ബാപ്പുട്ടിക്ക സൗജന്യമായി ട്രസ്റ്റിന് നൽകിയ സ്ഥലത്ത് തൊണ്ടിയോത്ത്, പള്ളിയാളി പ്രദേശത്തെ പരിസരവാസികൾക്ക് കുടിവെള്ളാവശ്യത്തിനായി നിർമ്മിച്ച് നൽകുന്ന പൊതു കിണറിന്റെ കുറ്റിയടിക്കൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  വാസുദേവൻ മാസ്റ്റർ നിർവ്വഹിച്ചു.


പ്രവൃത്തനാവശ്യങ്ങൾക്കായുള്ള ഫണ്ടിലേക്ക് വാഴയൂർ OlCC യുടെ ആദ്യ ഘഡു സംഘടന ഭാരവാഹികളായ K K മജീദ്, K K അബ്ദുള്ള എന്നിവർ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി...

ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ദിനേഷൻ കടവ്, ബ്ലോക്ക് വൈസ് EK ഫാറൂഖ്, വാർഡ് മെമ്പർമാരായ പ്രസീത ടീച്ചർ, ജമീല കൊടമ്പാട്ടിൽ ഒപ്പം പരിസരവാസികളും പങ്കെടുത്തു...

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു