കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് .

കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . 

എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ടൂറിസം മാപ്പിൽ ഇടം ലഭിക്കുമെന്ന്  പൊതുമരാമത്ത് വകുപ്പ്  മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

ഏത് നിലക്കുള വെട്ടലിലും ബദൽ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോവുമെന്ന് കേരള പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മലപ്പുറം - കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാലിയാറിൽ നിർമിച്ച മപ്രം - കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 
പ്രകൃതിയുടെ വരദാനമായ ചാലിയാറും ഇരവിഞ്ഞി പുഴയും തമ്മിൽ സംഗമിക്കുന്ന കൂളിമാട് ഇനി മുതൽ ടൂറിസം ഭൂപടത്തിൽ ഇടം നേടും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ലക്ഷ്യം വെച്ചത് നൂറ് പാലങ്ങളാണ് കേവലം രണ്ട് വർഷം കൊണ്ട് 57 പാലങ്ങൾ പൂർത്തിയാക്കാ നായെന്ന മന്ത്രിയുടെ പ്രസ്താവന നീണ്ട കരഘോഷത്തിനിടയാക്കി. 
കുന്ദമംഗലം എം എൽ എ പി.ടി. റഹിം ആധ്യക്ഷ്യം വഹിച്ചു. കിഫ്ബി ഫണ്ട് 25 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 2017-ൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 309 മീറ്റർ നീളവും 9 മീറ്റർ വീതിയുമുള്ള പാലത്തിന് 3.5 മീറ്റർ നീളത്തിലുള്ള 12 സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 13 തൂണുകളുമുണ്ട് ഊരാലുങ്കൽ ലേബർ കോൺട്രാക്‌റ്റേഴ്സ് ആണ് നിർമാണം നടത്തിയിരുന്നത്. കെ ആർ എഫ് ബി എക്സി.എഞ്ചിനിയർ അബ്ദുൽ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ എം.കെ. രാഘവൻ എം പി, അബ്ദുസമദ് സമദാനി എം പി, എളമരം കരീം എംപി, ടി.വി. ഇബ്രാഹിം എം എൽ എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കെ ആർ എഫ്ബി ടീം ലീഡർ എക്സികുട്ടീവ് എഞ്ചിനീയർ എസ്. ദിപു , കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷജിനി ഉണ്ണി, ചാത്തമംഗലം പ്രസിഡന്റ് ഒളിക്കൽ ഗഫൂർ , വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കരിയ്യ, ജില്ലാ പഞ്ചായത്തംഗ ങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക് , സുഭദ്ര ശിവദാസൻ ,മുക്കം മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ സുഹ്റ വെളുമ്പിലാശ്ശേരി കെ.എ.റഫീഖ് അസി.എക്സി.എഞ്ചിനീയർ പി.ബി. ബൈജു എന്നിവർ പ്രസംഗിച്ചു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു