കൂളിമാട് പാലം സന്ദർശകരുടെ വൻ തിരക്ക്

കൂളിമാട് പാലം സന്ദർശകരുടെ വൻ തിരക്ക് 

 കോഴിക്കോട് മലപ്പുറം ജില്ലയിലെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലം 
നിർമ്മാണം പൂർത്തിയായതിന് ശേഷം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നല്കിയിരുന്നു .

അവധിദിവസമായ ഇന്ന് നാടിൻറെ നാനാഭാഗത്ത് നിന്ന് നിരവധി പേരാണ് കൂളിമാട് പാലം സന്ദർശിക്കാനെത്തിയത് .

ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്ന അതിമനോഹരമായ ദൃശ്യം 
കാണാനാണ് സന്ദർശകർ എത്തുന്നത്. 

വൈകുന്നേരം നാലുമണിക്ക് തന്നെ 
നാടിൻറെ വിവിധ ഭാഗങ്ങളിൽനിന്നായി ബൈക്കുകളിലും കാറുകളിലുമായി യാത്രക്കാർ എത്തിത്തുടങ്ങിയിരുന്നു. 

  ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാർ പുഴയുടെയും സംഗമസ്ഥാനം കൂടുതൽ പേരും ഏറെനേരം ആസ്വദിക്കുന്നത്. 

കൂളിമാട് പാലം ടൂറിസം മാപ്പിലേക്ക് 
രേഖപ്പെടുത്തുമെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ ചുണ്ടിക്കാട്ടുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു