കൂളിമാട് പാലം:ലൈറ്റുകൾ മിന്നിനാട്ടുകാർ ആഹ്ലാദത്തിൽ



എടവണ്ണപ്പാറ :
കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ച കൂളിമാട് പാലത്തിലെ ലൈറ്റുകൾ തിങ്കളാഴ്ച വൈകുന്നേരം പ്രകാശിച്ചു .


നേരത്തെ ,പദ്ധതിയിൽ ലൈറ്റ് ഉൾപ്പെടുത്തിയിരുന്നെങ്കിലും 2019ലെ പ്രളയത്തിൽ സംഭവിച്ച മാറ്റങ്ങൾക്ക് ശേഷം ഫണ്ട് തികയാത്തതിനാൽ ലൈറ്റുണ്ടാവില്ല എന്ന അഭ്യൂഹം പരന്നിരുന്നു .

തുടർന്ന്, കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീമും കുളിമാട് പാലം ആക്ഷൻ കമ്മിറ്റിയും മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു 

പരാതി ലഭിച്ചതിനെ തുടർന്ന് 
പുനരവലോകനം നടത്തിയാണ് ലൈറ്റ് ഉൾപ്പെടുത്തിയത് .100 വാട്സ് ഉള്ള 30 ലൈറ്റുകളാണ് സ്ഥാപിച്ചത് .

ഇരുവഞ്ഞിപ്പുഴ യും ചാലിയാറും സംഗമിക്കുന്നിടത്ത്നിർമ്മിച്ച കൂളിമാട് പാലം ടൂറിസ്റ്റ് സ്പോട്ട് ആയി മാറുന്നതിനാൽ ലൈറ്റ് അനിവാര്യമാണെന്ന്  
നാട്ടുകാർ നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു .

ഏതായാലും ലൈറ്റുകൾ മുങ്ങിയതോടെ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ് 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു