കൂളിമാട് പാലം ഉദ്ഘാടനം: സമീപ ഗ്രാമങ്ങളിലെ ആളുകൾ ഒത്തുകൂടുന്ന തക്കാരം പരിപാടി ഇന്ന് .


എടവണ്ണപ്പാറ: കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിൻറെ ഉദ്ഘാടനം മെയ് 31 ബുധനാഴ്ച നാലുമണിക്ക് ഉദ്ഘാടനം ചെയ്യാനിരിക്കെ തലേന്ന് പാലത്തിന്റെ സമീപമുള്ള ഗ്രാമങ്ങളിലെ ആളുകൾ ഒത്തുകൂടുന്ന തക്കാരം പരിപാടി സംഘടിപ്പിക്കുന്നു .

കടത്തുതോണി ഉണ്ടായിരുന്ന കാലത്തെ 
 ഊഷ്മള ബന്ധങ്ങൾ 
അയവിറക്കാനും പുതിയ 
ബന്ധങ്ങൾ സ്ഥാപിക്കാനുമായാണ്
പാലത്തിന്റെ ഉദ്ഘാടന തലേന്ന് നാട്ടുകാരുടെ ഒത്തുകൂടൽ സംഘടിപ്പിച്ചിട്ടുള്ളത് .

മപ്രം , താത്തൂര് , പിഎച്ച് ഡി, പാഴൂർ, ചിറ്റാരി പിലാക്കൽ ,ഇടശ്ശേരി കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആളുകൾ 
ഇന്ന് വൈകുന്നേരം 7 മണിയാവുമ്പോൾ മധുരപലഹാരങ്ങളുമായി "വരവ് "വരും .

തുടർന്ന് , ആളുകൾ ചായയും പലഹാരങ്ങളും 
നുകർന്ന് പഴയകാല ബന്ധങ്ങൾ അയവിറക്കുന്നതാണ് പരിപാടി.
 
 307 മീറ്റർ നീളവും 13 തൂണുകളും 12 സ്പാനുകളുമുള്ള കൂളിമാട് പാലം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റിലാണ് അവതരിച്ചത് .

 
2002 ൽ പ്രൊപ്പോസൽ ചെയ്ത കൂളിമാട് പാലം ചുവപ്പുനാടയിൽ പെട്ട് വർഷങ്ങൾ നീളുകയായിരുന്നു. കുന്നമംഗലം എംഎൽഎ 
പി.ടി.എ റഹീമിന്റെ നിസ്വാർത്ഥ പരിശ്രമഫലമായി 2019 മാർച്ച് 9 നാണ് 
നിർമ്മാണോദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചത് .
 
 പ്രളയത്തിൽ 
പാലത്തിൻറെ പൈലിങ്ങിനായി നിർമ്മിച്ച 
ഐലണ്ടുകൾ ഒലിച്ചു പോയിരുന്നു. പിന്നീട് ഡിസൈനിംഗിലും എസ്റ്റിമേറ്റിലും മാറ്റം വന്നു.

പാലത്തിന്റെ ഭീമുകൾ ഉയർത്തുന്നതിനിടെ 
ബീമുകൾ തകരാനിടയായ സംഭവം ഉണ്ടായിരുന്നു. 


ബുധനാഴ്ച നാലുമണിക്ക് 
മപ്രം ഭാഗത്തുനിന്ന് മന്ത്രി മുഹമ്മദ് റിയാസ് നാട മുറിച്ചു ഉദ്ഘാടന  
വേദിയിലേക്ക് ആനയിക്കപ്പെടും.
കുന്നമംഗലം എംഎൽഎ പി ടി എ റഹിം അധ്യക്ഷനായിരിക്കും. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 
ലഭിച്ച പാലം വൻ
ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു