നികുതി വർദ്ധന പിൻവലിക്കണംചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രമേയം പാസ്സാക്കി


എടവണ്ണപ്പാറ : - കെട്ടിട നികുതി, പെർമിറ്റ് ഫീ, റെഗുലറൈസേഷൻ ഫീ തുടങ്ങിയ ഫീസുകൾ കുത്തനെ വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി ഐക്യഖണ്ടേന പ്രമേയം പാസ്സാക്കി.



യു. ഡി. എഫ് പാർലമെന്ററീ പാർട്ടി ലീഡർ മുബഷിർ ഓമാനൂർ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി വിജീഷ് പി കെ പിന്താങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എളങ്കയിൽ മുംതാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ പി സഹീദ് ഉൾപ്പെടെ 9 അംഗങ്ങൾ സംസാരിച്ചു.

സാമ്പത്തികമായി വലിയ പ്രയാസങ്ങൾ നേരിടുന്ന സാധാരണ ജനങ്ങൾക്ക് ഈ വർദ്ധനവ് വലിയ തിരിച്ചടിയാണ്. വർധന പൂർണ്ണമായി പിൻവലിച്ചു ജനങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തിരമായി പിന്തിരിയാണമെന്ന് പ്രമേത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു