കൂളിമാട് പാലം: ട്രയൽ റണ്ണിംഗിനായി തുറന്ന് നൽകി.

എടവണ്ണപ്പാറ:
കോഴിക്കോട് -മലപ്പുറം ജില്ലകള തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലം ട്രയൽ റണ്ണിംഗിനായി തുറന്ന് നൽകി.


ശനിയാല രാവിലെയാണ് കൂളിമാട് പാലം ട്രയൽ റണ്ണിംഗിനായി ഗതാഗത്തിന് തുറന്ന് നൽകിയത്.എന്നാൽ വൈകുന്നേരം നാലുമണിക്ക് ട്രയൽ റണ്ണിംഗ് അവസാനിപ്പിച്ചു.

കുനിയിൽ പാലം ഉദ്ഘാടനത്തിന് ഒരാഴ്ച വരെ ഗതാഗതത്തിന് തുറന്ന് നൽകിയത് പോലെ കൂളിമാടുപാലം ഗതാഗതത്തിന് തുറന്നു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

ഇതോടെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ യാത്രയായത്.

309 മീറ്റർ നീളമുള്ള പാലം ഒന്നാം പിണറായി മന്ത്രി സഭയുടെ കാലത്താണ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. 
 
മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമ്മാണസിന നിർവഹിചിരുന്നത്.

പാലത്തിന്റെ ഉദ്ഘാടനം മൺസൂണിന് മുമ്പ് ഉണ്ടാവുമെന്ന് കുന്ദമംഗലം എം.എൽ എ പി.ടി എ റഹീം പറഞ്ഞിരുന്നു .
പാലത്തിന്റെ ട്രയൽ റണ്ണിംഗിന് തുറന്ന് നൽകിയതോടെ ജനങ്ങൾ ഏറെ ആഹ്ലാദത്തിലാണ്.



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു