കൂളിമാട് പാലം :ഉദ്ഘാടനം മെയ് 31ന് നാലുമണിക്ക് : എംഎൽഎ പി.ടി.എ റഹീം

കൂളിമാട് പാലം :
ഉദ്ഘാടനം മെയ് 31ന് നാലുമണിക്ക് : എംഎൽഎ പി.ടി.എ റഹീം  

എടവണ്ണപ്പാറ: കൂളിമാട് പാലം ഉദ്ഘാടനം മെയ് 31 നാലുമണിക്ക് ബുധനാഴ്ച നാലുമണിക്ക് നടക്കുമെന്ന് കുന്നമംഗലം എംഎൽഎ പി.ടി.എ റഹീം പറഞ്ഞു .


2002 ൽ തുടങ്ങിയ പ്രതീക്ഷകളാണ് 2023 പൂർത്തിയാവുന്നത് .

കുളിമാട് പാലത്തിന് നീളം 309 മീറ്ററാണ്.
1.5 മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും ഉണ്ട് . പാലത്തിൽ ഉള്ള റോഡിന് 7.5 മീറ്റർ വീതിയാണുള്ളത്.

ഇൻറഗ്രേറ്റഡ് സ്ട്രക്ചർ രീതിയിലാണ് നിർമ്മാണം . 35 മീറ്റർ നീളത്തിൽ 7 സ്പാനുകളും 12 മീറ്റർ നീളത്തിൽ 5 സ്പാനുകളുമുണ്ട്.

പാലത്തിന് 13 തൂണുകളുണ്ട്.
2016 -17 ബജറ്റിൽ ഒന്നാം പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റിലാണ് 25 കോടി രൂപ നീക്കി വെച്ചത്.

പാലം പൂർത്തിയാകുന്നതോടെ ഇരു ജില്ലകളിലെയും വികസനത്തിന് കരുത്തുപകരും.

ഫോട്ടോ:



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു