കൂളിമാട് -കള്ളൻ തോട് നിർമ്മാണം നാളെ തുടങ്ങും .

 
കൂളിമാട് കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നതുമായി ബന്ധപ്പെട്ട്  ചർച്ച ചെയ്യുന്നതിന് കി.ഫ് ബി.പി.ടി.എസ്, കെ.എസ്.ഇ.ബി പ്രതിനിധികൾ 
സ്ഥലം സന്ദർശിച്ചു . തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്.

കൂളിമാട് കള്ളൻ തോട് കരാർ
 കഴിഞ്ഞ ആഴ്ച ഒപ്പുവെച്ചിരുന്നു. 

കൂളിമാട് ഭാഗത്തുനിന്ന് റോഡിന്റെ ഇരു ഭാഗങ്ങളിലായി ഓവു ചാൽ നിർമ്മിക്കുന്നതിനായി സ്ഥലം നാട്ടുകാർ വിട്ടു നൽകും. 

കൂളിമാട് പാലം ഉദ്ഘാടനത്തിന് 
നൂറു മീറ്ററോളം വരുന്ന 
കൂളിമാട് കളൻതോട് റോഡിൻറെ ഭാഗം 
കൂളിമാട് പാലത്തിന്റെ ഉദ്ഘാടനത്തി
ന് തടസ്സമായി മാറിയിരുന്നു. 

റോഡിന്റെ ഇരു ഭാഗങ്ങളിലായി ഒരാളൊഴികെ മറ്റെല്ലാവരും 
ഓവ് ചാൽ നിർമ്മാണത്തിന് സ്ഥലം നൽകും. 

ഇതോടെ , കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കുളിമാട് പാലത്തിൻറെ ഉദ്ഘാടനം 
മെയിൽ ഉണ്ടാവുമെന്ന് ഏതാണ്ടുറപ്പായി .

കൂളിമാട് പാലത്തിൻറെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു .

കൂളിമാട് - കളൻതോട് റോഡിൻറെ കരാർ 
ഏറ്റടുത്തത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിടിഎ സ് ഗ്രൂപ്പാണ് .

7 കിലോമീറ്റർ നീളം വരുന്ന ഈ റോഡിന് 34 കോടി രൂപയാണ് നിർമ്മാണച്ചെലവ് കണക്കാക്കുന്നത് .നേരത്തെ ,മറ്റൊരു കരാർ കമ്പനി കൂളിമാട് കളൻതോട് റോഡ് നിർമ്മാണം ഏറ്റെടുത്തെങ്കിലും കരാർ ഉപേക്ഷിക്കുകയായിരുന്നു .

18 മാസമാണ് പിടിഎ സിന് നിർമ്മാണ കാലാവധി ലഭിച്ചിട്ടുള്ളത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു