കൂളിമാട് കടവ് പാലം :കടവ് കാലത്തിന്റെ ഓർമ്മകൾ

കൂളിമാട് കടവ് പാലം :

കടവ് കാലത്തിന്റെ ഓർമ്മകൾ


ഒരുപാട് പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞതിലുള്ള സന്തോഷ നിമിഷങ്ങൾ പങ്ക് വെക്കാനും കൂളിമാട് പാലം ഉദ്ഘാടനത്തിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസിനേയും നമ്മുടെ എ.എൽഎയെയും വരവേൽക്കാനുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളാണ് എവിടേയും .



  എന്റെ ചെറുപ്പ കാലങ്ങളിൽ കുടുബ വീടുകളിലേക്ക് പാർക്കാൻ പോകുന്ന നാട്ടു നടപ്പുണ്ടായിരുന്നു. 
  

അതിൽ ഞാൻ തിരഞ്ഞടുത്ത കുറച്ച് കുടുബ വീടുകളിൽ ഒന്നായിരുന്നു. ചാലിയപുറത്തെ (മപുറം) അമ്മായിയുടെവീട്. 


ചിറ്റാരി പിലാക്കൽ നിന്ന് ചിലപ്പോൾ ചെരുപ്പില്ലാതെയാവും ചാലിയപുറത്തേക്കുള്ള കാൽ നടയാത്ര . കൂളിമാട് കടവിലെത്തിയാൽ മണിക്കൂറുകളോളം കാത്തിരുന്നങ്കിലെ അക്കരയെത്താനുള്ള തോണി കിട്ടുകയുള്ളൂ. 


പൊരി വൈലത്ത് കടവിലെ മണലിൽ ചെരുപ്പില്ലാതെ തോണി കാത്തിരുന്ന അന്നത്തെ അവസ്ഥ ഓർക്കുമ്പോഴാണ് ഇപ്പഴത്തെ ജനങ്ങളുടെ മെച്ചപെട്ട ജീവിത നിലവാരത്തെ പറ്റി മനസിലാവുക.


 അക്കരെ നിന്ന് കടവ് തോണി പുറപ്പെട്ടല്ലോ എന്ന് സന്തോഷിച്ചിരിക്കുംമ്പോഴായിരിക്കും ഓടിക്കിതച്ച് വരുന്ന സ്ത്രീകളേയും കുട്ടികളേയും തോണിക്കാരന്റെ ദൃഷ്ടിയിൽ പതിയുക . 
 

ചാലിയാർ പുഴയുടെ കാൽ ഭാഗം പിന്നിട്ട തോണി വീണ്ടും തിരിച്ച് പോയി അവരെ കയറ്റി വരുംമ്പോൾ മനസിൽ ഇനി ആരും തോണിയിൽ കയറാൻ പെട്ടന്ന് വല്ലെ എന്ന പ്രാർത്ഥനയാകും .


തോണി ഇക്കരെയെത്തി അക്കരക്ക് പോകാനുള്ള ആൾക്കാർ റെഡിയായാൽ മാത്രമേ തോണിക്കാരൻ അക്കരക്ക് പുറപ്പെടാൻ തയാറാവുകയുള്ളൂ.

ഇല്ലങ്കിൽ വീണ്ടും കാത്തിരിപ്പിന്റെ സമയം കൂടും, .

  അന്നൊന്നും ഒരു പാലം വന്നങ്കിലോ എന്ന് വെറുതെ മോഹിക്കാൻ പോലും അറിയില്ലായിരുന്നു.
  

 കുറ്റിക്കടവിലെയും ചാത്തമംഗലത്തെ ചെത്ത്കടവിലേയും രണ്ട് പാലങ്ങളാണ് നമ്മുടെ അടുത്ത സ്ഥലങ്ങളിൽ അന്നുണ്ടായിരുന്നത്. 
 

ഇന്ന് ജീവിക്കുന്ന പ്രായമുള്ളവരും അല്ലാത്തവരും എത്ര ഭാഗ്യവന്മാരാണ് .ജനങ്ങളുടെയൊക്കെ ഏറെ ജീവിത സൗകര്യങ്ങൾക്ക് നിമിത്തമായത് .ഇന്നത്തെ ഭരണസംവിധാനമാണന്നതിൽ ഒരു സംശയുമില്ല.


എം.പി .മരക്കാർ കുട്ടി 
        "പൊയിൽ "

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു