സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചീക്കോടിന് അഭിമാനിക്കാം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചീക്കോടിന് അഭിമാനിക്കാം.

 ചീക്കോട് കെ.കെ.എം.എച്ച് എസ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന നിള എന്ന കൊച്ചുമിടുക്കിയാണ് മിമിക്രി വിഭാഗത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനെത്തെത്തിയത്.
 
 അച്ഛനാണ്  തന്നിലെ മിമിക്രി കലാകാരിയെ പ്രോത്സാഹിപ്പിച്ചതെന്നും ഈ മിടുക്കി പറഞ്ഞു.
 
 ചെറുപ്പത്തിൽ ശബ്ദങ്ങൾ കേട്ട് അനുകരിക്കുമ്പോൾ ട്രൈ ചെയ്തു നോക്കാൻ പറഞ്ഞത് അച്ഛനായിരുന്നുവെന്ന് നീള പറയുന്നു.
 

 അത്യാവശ്യ നല്ല മത്സരമായിരുന്നെന്നും നിള അഭിപ്രായപ്പെട്ടു.
 
മിമിക്രി ട്രൈനർ പ്രദീപിന്റെ പരിശീലനം നേടിയിരുന്നുവെന്നും നിള പറഞ്ഞു.

 ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിൽ നിന്ന് എ ഗ്രേഡ് നേടിയ നിള നിള മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി.

സീരിയല്‍ ചലച്ചിത്ര സംവിധായകന്‍ രാഹുല്‍ കൈമലയുടെയും രമ്യാ രാഹുലിന്റെയും മകളുമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള ചോപ്പ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഈ കൊച്ചു മിടുക്കി അവതരിപ്പിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു