"കാംപസുകൾ ഭിന്ന ശേഷ സൗഹ്യദമാവണം "

എടവണ്ണപ്പാറ: കാഴ്ച പരിമിതരെയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും ഉൾക്കൊള്ളാവുന്ന തരത്തിലേക്ക് കാംപസുകൾ വിശാല മാവേണ്ടതുണ്ടെന്നും കാഴ്ച പരിമിതർക്ക് ഉൾക്കാഴ്ച നൽകാനും കൈതാങ്ങാവാനും വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . കെ.സി. അബ്ദുൽ ഗഫൂർ ഹാജി അഭിപ്രായപ്പെട്ടു.

ബ്രെയ്ൽ ലിപിയുടെ പ്രചാരണം കാഴ്ച പരിമിതരുടെ എല്ലാ പരിമിതികളെയും ഇല്ലാതാക്കാൻ സഹായകമായി.

 
മൂന്ന് വരികളിലായി രണ്ട് കോളങ്ങളില്‍ ആറ് കുത്തുകളാല്‍ പ്രതിനിധീകരിക്കുന്ന അക്ഷര രീതികളാണ് ഈ ലിപിയുടെ ആധാരശില. ചിഹ്നം,അക്കങ്ങള്‍,

 അക്ഷരങ്ങള്‍ എന്നിങ്ങനെ സാധാരണ പദങ്ങള്‍ക്കായുള്ള അറുപത്തിമൂന്ന് സംയോഗങ്ങള്‍ ഈ ചട്ടക്കൂടിനുള്ളില്‍ എഴുതുവാനാകും.

കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിക്കപ്പെട്ട ബ്രെയ്ൽ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റുഡൻറ്റ് സ് യൂനിയൻ ചെയർമാൻ അഫി റിഫാദ് അധ്യക്ഷത വഹിച്ചു. 


പ്രിൻസിപ്പൽ ഡോ. വി. അബ്ദുൽ ലതീഫ് വി ആമുഖ ഭാഷണം നിർവ്വഹിച്ചു.


കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയും 'വെറാസ്' സ്റ്റുഡൻന്റ്സ് യൂനിയനും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണ പരിപാടിയോടനുബന്ധിച്ച് ബ്രെയ്ൽ ലിപി പരിചയപ്പെടുത്തൽ, കാഴ്ച പരിമിതർ ഉപയോഗിക്കുന്ന വൈറ്റ് കെയ്ൻ, ചെസ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ ടൈപിംഗ്, റീഡിംഗ് എന്നിവയുടെ പ്രദർശനവും നടന്നു. വിദ്യാർത്ഥികളുടെ സംശയ നിവാരണവും നടന്നു.

അന്ധ ദമ്പതികളായ ബേബി, ബാലൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്കായി ഗാനാലാപനവും നടത്തി.
യൂനിയൻ അഡ്വൈസർ ഡോ. ആബിദ ഫാറൂഖി, ഫൈനാർട്ട്സ് അഡ്വൈസർ മൊയ്തീൻ കുട്ടി കല്ലറ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ടീച്ചേർസ് ഫോറം ജില്ലാ പ്രസിഡന്റ് സുധീർ എം, വൈസ് പ്രസിഡന്റ്
പ്രീതി. കെ.പി, ജോയിന്റ് സെക്രട്ടറി   
 സാനിബ പി, അധ്യാപകരായ അബ്ദുൽ നാസർ, അർഷക് കെ, യൂനിയൻ ഭാരവാഹികളായ അഭിനവ് രാജ്, ഫർഹതുല്ല , റഹീല എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥി യൂനിയൻ ഭാരവാഹികളായ റിഷാദ്, ആഷിഖ്, അഞ്ജന എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു