ടൂറിസം വാരാഘോഷ പരിപാടികൾക്ക് പ്രൗഡോജ്ജ്വല സമാപനം

നാഷണൽ ടൂറിസം ഡേയുടെ ഭാഗമായി കൊണ്ടോട്ടി ഗവ. ആർട്സ് & സയൻസ് കോളേജിലെ ഹോട്ടൽ& ടൂറിസം പഠന വിഭാഗം  സംഘടിച്ച  ടൂറിസം വാരാഘോഷ പരിപാടികൾ പ്രൗഡോജ്ജ്വലമായി സമാപിച്ചു. 

സമാപന പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കുകയും മാനേജർ ദിലീപ് കുമാറുമായി സംവദിക്കുകയും ചെയ്തു.
ഏവിയേഷൻ മേഖലയിലെ തൊഴിൽ സാധ്യതകൾ, ഫ്ലൈറ്റ് ഓപറേഷൻ, ടെർമിനൽ ഹാന്റ്ലിംഗ്, സേഫ്റ്റി& സെക്യൂരിറ്റി എന്നീ കാര്യങ്ങളെക്കുറിച്ച് മാനേജർ വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
റൺവേ, എയ്റോ ബ്രിഡ്ജ് , അന്താരാഷ്ട്ര ടെർമിനൽ എന്നിവ വിദ്യാർത്ഥികൾ സന്ദർശിച്ചു. അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ, കെ.ഐ. എബിൻ, കെ. അർഷക്, മുജീബ് റഹ്മാൻ വിദ്യാർത്ഥികളായ മുഹമ്മദ്  സുഹൈർ , നിബ ഫെബിൻ, നാജിയ, പി. ആർദ്ര  എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്ദർശന പരിപാടിയിൽ  
എയർപോർട്ട് ജീവനക്കാരായ ജാഫർ,  നൗഷാദ്, ഷൺമുഖ സുന്ദരി, അരുന്ധതി എന്നിവർ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തി.

വാരാചരണ പരിപാടികളുടെ ഭാഗമായി " കേരളത്തിലെ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ" , " ഭക്ഷ്യ സുരക്ഷയും ശുചിത്വവും" എന്നീ തലക്കെട്ടുകളിൽ സെമിനാറുകൾ, യുനെസ്കോ ഹെറിറ്റേജ് സൈറ്റുകളുടെ ഫോട്ടോ പ്രദർശനം, ദ്വിദ്വിന ടൂറിസം ബോധവൽക്കരണ റസിഡൻഷ്യൽ ക്യാമ്പ്, മാപിംഗ് ഓഫ് ടൂറിസം അട്രാക്ഷൻ, "കേരളത്തിലെ  ടൂറിസം സാധ്യതകൾ" എന്ന വിഷയത്തിൽ  പ്രബന്ധരചനാ മൽസരം, റീൽ മേക്കിംഗ് കോംപറ്റീഷ്യൻ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. 
വിവിധ സെഷനുകൾക്ക് ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇളങ്കയിൽ മുംതാസ് ,  പ്രിൻസിപ്പൽ ഡോ.വി. അബ്ദുൽ ലതീഫ് ,  കൊണ്ടോട്ടി ഏരിയ ഫുഡ് സേഫ്റ്റി ഓഫീസർ എൽ. ആൻസി, പ്രശാന്തി ഹോസ്പിറ്റൽ എം.ഡി. ഡോ.പി. ഹബീബ്, ജെ.സി.ഐ എടവണ്ണപ്പാറ ഏരിയാ കോർധിനേറ്റർ ബിജു മോൻ, മോട്ടിവേഷൻ ട്രെയിനർ അമീർ ബാബു, ഐ.ക്യു. എ.സി. കോർഡിനേറ്റർ ഡോ. ആബിദ ഫാറുഖി, റഷ ബഷീർ,  സ്റ്റുഡന്റ്സ് യൂനിയൻ ജനറൽ സെക്രട്ടറി അഭിനവ് രാജ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു