കൂളിമാട് പാലം : ഫിനിഷിംഗ് പോയിന്റിലേക്ക്



എടവണ്ണപ്പാറ: മലപ്പുറം- കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ് .


കൈവരിയുടെ നിർമ്മാണം ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.

അതോടൊപ്പം , ഫുട്പാത്തിന്റെ സ്ലാബുകളുടെ നിർമ്മാണവും രണ്ട് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.

ടാറിങ്ങിന് മുന്നോടിയായുള്ള മാസ്റ്റിക് ആസ്ഫാൾട്ട്  ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണ് ഇപ്പോയുള്ളത്.

മാസ്റ്റിക് ആസ്ഫാൾട്ട് മിനിറ്റുകൾക്കുള്ളിൽ സെറ്റാകുമെന്ന്  അധികൃതർ അറിയിച്ചു .

ബിറ്റുമിൻ, മെറ്റൽ, പാറപ്പൊടി എന്നിവ  കൂട്ടിച്ചേർത്ത  മിശ്രിതമാണ് മാസ്റ്റിക് ആസ്ഫാൾട്ട്  എന്നു പറയുന്നത് .

നിർമ്മാണത്തിൽ മാസ്റ്റിക് ആസ്ഫാൾട്ട്   ടാറിംഗ് ദീർഘകാലം ഈടുനിൽക്കും.

കൈവരിയുടെയും
ഫുട്പാത്തിന്റെ സ്ലാബ് നിർമ്മാണം പൂർത്തിയായതിനുശേഷം
ടാറിങ് ജോലികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

307 മീറ്റർ നീളമുള്ള കുളിമാട് പാലത്തിന് ടാറിങ് ഏകദേശം ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.

കുളിമാട് പാലത്തിൻറെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

അതോടൊപ്പം തന്നെ മപ്രം ഭാഗത്ത അപ്രോച്ച് റോഡ് നിർമാണവും
പാലത്തിന്റെ നിർമ്മാണത്തിനു ശേഷം തുടങ്ങും .

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിലാണ് കൂളിമാട് പാലം
നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ത്.

ടി പി രാമകൃഷ്ണനാണ് കുളിമാട് പാലത്തിന് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്.

2002 ൽ പ്രൊപ്പോസ് ചെയ്ത കുളിമാട് പാലത്തിന് 307 മീറ്റർ നീളവും 13 തൂണുകളും 12 സ്പാനുകളുമാണുള്ളത്.

2016 17 ൽ ഒന്നാം പിണറായി മന്ത്രിസഭയുടെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത് .

2019 മാർച്ച് 19 നാണ് കൂളിമാട് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചിട്ടുള്ളത്.

ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കൂളിമാട് പാലത്തിൻറെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത് .

കുന്നമംഗലം എംഎൽഎ പി ടി എ റഹീം അടുത്തിടെ കൂളിമാട് പാലം സന്ദർശിച്ചു. ഈ സാമ്പത്തിക വർഷം
കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം ഉണ്ടാവുമെന്ന്  അറിയിച്ചിരുന്നു.

ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും സംഗമിക്കുന്ന യിടുത്താണ് കുളിമാട് പാലം നിർമ്മിക്കപ്പെട്ടിട്ടുള്ളത് .ഇത് കൂളിമാട് പാലത്തിൻറെ ടൂറിസം സാധ്യത ഏറെ വർദ്ധിപ്പിക്കുന്നു.

ചാലിയാറിന്റെ പ്രധാന പോഷക നദികളിൽ ഒന്നാണ് ഇരുവഞ്ഞിപ്പുഴ.
കോഴിക്കോടിൻറെ കിഴക്കൻ മലയോരങ്ങളിലൂടെ ഒഴുകിയാണ് ചാലിയാർ പുഴയിൽ സംഗമിക്കുന്നത്.

വെള്ളരിമലയിൽ നിന്നാണ് ഇരുവഞ്ഞിപ്പുഴയുടെ ആരംഭം .
ചാലിപ്പുഴയാണ് ഇരുവഞ്ഞിപ്പുഴയുടെ  പ്രധാന പോഷകനദി .

കേരളത്തിലെ നദികളിൽ നീളത്തിൽ നാലാം സ്ഥാനമുള്ള നദി യാണ് ചാലിയാർ. ഈ ചാലിയാറിലാണ് ഇരുവഞ്ഞിപ്പുഴ സംഗമിക്കുന്നത

169 കിലോമീറ്റർ നീളമാണ്  ചാലിയാർ പുഴക്കുള്ളത്.കുളിമാട് പാലത്തിൻറെ  അനന്തസാധ്യത ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയുടെയും സംഗമസ്ഥലമാണ് എന്നുള്ളതാണ് .

മലയോര മേഖലയിലുള്ളവർക്ക് കോഴിക്കോട് വിമാനത്താവളം ,കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയിടങ്ങളിലേക്ക് കൂളിമാട് പാലം ഗതാഗതത്തിനു തുറന്നു നൽകുന്നതോടെ ദൂരം കുറയും .

കടത്ത് തോണി ഉണ്ടായിരുന്ന കാലത്ത് ഒന്നായിരുന്ന കൂളിമാട്, മപ്രം എന്നിവിടങ്ങളിലുള്ളവർ  ആകാംഷയോടെയാണ് ഉദ്ഘാടനം കാത്തുനിൽക്കുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു