ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ ചോർന്നൊലിക്കുന്നതായി പരാതി.





എടവണ്ണപ്പാറ: ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ ചോർന്നൊലിക്കുന്നതായി പരാതി.


ഈ വർഷത്തെ കനാൽ വഴിയുള്ള ജലവിതരണം ഡിസംബറിൽ ആരംഭിച്ചിരുന്നു. എന്നാൽ, കനാലിന്റെ ഇരു സൈഡിലും ധാരാളം വലിയ മാളങ്ങൾ രൂപപ്പെട്ടതിനാൽ വെള്ളം ചേർന്നു പോവുന്നുവെന്നാണ് കർഷകർ പറയുന്നത്.


ചാലിയപ്രം കളത്തും പാടം ശേഖര മുൾപ്പെടെ നിരവധി പാടശേഖരങ്ങളിലെ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ചെറുവാടിക്കടവ് ഇറിഗേഷൻ കനാൽ വഴിയുള്ള ജല വിതരണം.


നെല്ല്, വാഴ, കപ്പ തുടങ്ങി എല്ലാ വിധ കൃഷികളും ഇവിടെ കർഷകർ കൃഷി ചെയ്യുന്നുണ്ട്.

ഒരു മാസം മുമ്പ് കനാൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ശുചീകരിച്ചിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു