ഗ്രീൻഫീൽഡ് ഹൈവേ: എളങ്കാവിൽ വില നിർണ്ണയം തുടങ്ങി

ഗ്രീൻഫീൽഡ് ഹൈവേ:
എളങ്കാവിൽ 
വില നിർണ്ണയം തുടങ്ങി

എടവണ്ണപ്പാറ :ഗ്രീൻഫീൽഡ് ഹൈവേയുടെ 
വില നിർണയവുമായി ബന്ധപ്പെട്ട് മുതുവല്ലൂർ വില്ലേജ് മുതൽ ചീക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡ് എളങ്കാവ്  ഭൂമി നഷ്ടപ്പെടുന്നവരുടെ
വില നിർണ്ണയം തുടങ്ങി. 


ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവൻ നിർമ്മിതികളുടെയും വില നിർണ്ണയിച്ച് നഷ്ടപരിഹാരം നൽകും .

വീട് ,കിണർ , മതിലുകൾ , ടാങ്കുകൾ തുടങ്ങി എല്ലാം ഇതിലുൾപ്പെടും.
സ്ഥലമെടുപ്പ് കാര്യാലയത്തിലെ  ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് വിലനിർണയം നടത്തുന്നത് .

തിങ്കളാഴ്ച എളങ്കാവിലെ മൂന്നു വീടുകളിൽ വിലനിർണയ ചർച്ച നടത്തി.

താമസ കെട്ടിടങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ വേർതിരിച്ചാണ് വില നിർണയം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു .

വില നിർണ്ണയം ഇനിയും തുടരും .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു