എടവണ്ണപാറ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു


 

 എടവണ്ണപ്പാറ: രണ്ടു ദിവസങ്ങളിലായി ചെറിയാപറമ്പ് എ സി മൂസ ഹാജി നഗറിൽ വെച്ച് നടന്ന എസ്.എസ്. എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.

 
  ആറ് സെക്ടറുകളിൽ നിന്ന് എഴുന്നൂറിലധികം പ്രതിഭകൾ നൂറ്റി മുപ്പതോളം മത്സര ഇനങ്ങളിൽ മാറ്റുരച്ചു.  
  

 പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി സുരേന്ദ്രൻ മുഖ്യാതിഥിയായി.

സമാപന സംഗമം മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് പറവൂർ ഉദ്ഘാടനം ചെയ്തു. 

സാഹിത്യോത്സവിൽ വിളയിൽ,ആക്കോട്, ചീക്കോട്, സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

 കലാ, സർഗ പ്രതിഭകളായി മുഹമ്മദ് ശാക്കിർ വാവൂർ, മുഷീറുൽ ഹഖ് എം പി വിളയിൽ എന്നിവരെ തിരഞ്ഞെടുത്തു. സൈദ് മുഹമ്മദ് അസ്ഹരി പറപ്പൂർ ഫലപ്രഖ്യാപനം നടത്തി. സയ്യിദ് അഹ്മദ് കബീർ മദനി കൊന്നാര , സുലൈമാൻ മുസ്‌ലിയാർ വാവൂർ, അബ്ദുറശീദ് ബാഖവി വെട്ടുപാറ, അലവി ഹാജി ചെറിയാപറമ്പ്, ബഷീർ വാഴക്കാട്, വൈ പി നിസാർ ഹാജി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.


ഫോട്ടോ: 

എസ് എസ് എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു