കൂളിമാട് പാലം: കൂളിമാട് ഭാഗത്തെ ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി നിർമ്മിക്കണമെന്ന് നാട്ടുകാർ .

  
എടവണ്ണപ്പാറ : കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിച്ച കൂളിമാട് പാലത്തിന്റെ കൂളിമാട് ഭാഗത്ത് സമീപന റോഡിന് സമീപമായുള്ള കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് സുരക്ഷാ വേലികൾ നിർമ്മിക്കണമെന്ന് നാട്ടുകാർ .

ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിപ്പിക്കുന്നതിന് സമീപത്തായി നിർമ്മിച്ച കൂളിമാട് പാലം 
കാണാൻ ധാരാളം ആളുകളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ ഒഴുകിയെത്തുന്നത് .

   കൂളിമാട് ഭാഗത്തുനിന്ന് പാലം കാണാനെത്തുന്ന സന്ദർശകർ 
സമീപന റോഡിന്റെ സമീപത്തുള്ള ഈ ട്രാൻസ്ഫോമർ കൈയ്യെത്തും ദൂരത്ത് ആയതിനാൽ അപകട സാധ്യത ഏറെയാണ് .

മാത്രമല്ല, സമീപന റോഡിന് 
നിർമിച്ച സംരക്ഷണ ഭിത്തിയിൽ ഇരിക്കുന്ന സന്ദർശകരുടെ കൈയും തലയും തട്ടാൻ സാധ്യതയേറെയാണ് .

അപകടങ്ങൾ സംഭവിക്കുന്നതിന് 
മുമ്പ് ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി നിർമ്മിക്കണമെന്നാണ് നാട്ടുകാർ പറയുന്നത് .

 സംരക്ഷണ വേലിയോ  സുരക്ഷാ മാർഗ്ഗങ്ങളോ അവലംബിച്ചില്ലെങ്കിൽ അപകടസാധ്യത ഏതു നിമിഷവും പ്രതീക്ഷിക്കാമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു