പേയിളകിയ കുറുക്കൻ മൂന്ന് പശുക്കളെയും ഒരു കർഷകനെയും കടിച്ചു .



എടവണ്ണപ്പാറ: പേയിളകിയ കുറുക്കൻ എളമരം കരിയാത്തൻകുഴി ഭാഗത്ത് മൂന്ന് പശുക്കളെയും ഒരു കർഷകനെയും കടിച്ചു .

കർഷകനായ കൃഷ്ണൻ 77 നെയാണ്  
ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് പേയിളകിയ കുറുക്കൻ കടിച്ചത്.


കൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

3 പശുക്കളെയും കുറുക്കൻ കടിച്ചിരുന്നു. അതിൽ ഒരു പശു ചത്തു .
ഇതേസമയം ,ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് സമീപത്ത് പത്തോളം തെരുവുനായ്ക്കളെയും കുറുക്കൻ കടിച്ചുട്ടുണ്ടെന്ന ന്ന് വിവരം ഉണ്ട് . ഇതിനാൽ സമീപ ഭാഗങ്ങളിലെ
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും 
നിർദേശം നൽകിയിട്ടുണ്ട് .

തെരുവുനായ്ക്കളുടെ 
വിഷയത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സ്വത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു