ശബ്ദം ന്യൂസ് ഇംപാക്ട് : കൂളിമാട് പാലം :കൂളിമാട് ഭാഗത്തെ ട്രാൻസ്ഫോമറിന് താൽക്കാലിക സംരക്ഷണ വേലി നിർമ്മിച്ചു.



കൂളിമാട് പാലം : കൂളിമാട് ഭാഗത്ത് സമീപന റോഡിന് സമീപം പന്നിക്കോട് കെഎസ്ഇബി സെക്ഷന്റെ ട്രാൻസ്ഫോമറിന് 
സംരക്ഷണഭിത്തി ഇല്ലാത്തത് ശബ്ദം ന്യൂസ് വാർത്തയെത്തുടർന്ന് താൽക്കാലിക സംരക്ഷണ വേലി നിർമ്മിച്ചു. 

ചാലിയാർ പുഴയും ഇരുവഴിഞ്ഞി പുഴയും സംഗമിക്കുന്നിടത്ത് നിർമ്മിച്ച കൂളിമാട് പാലം കാണാൻ ധാരാളം സന്ദർശകർ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നതിനാൽ ട്രാൻസ്ഫോർമറിന് സംരക്ഷണ വേലിയില്ലാത്തത് അപകടങ്ങൾ ഏതുനിമിഷവും വിളിച്ചുവരുത്തമെന്ന രീതിയിലായിരുന്നു.

 വ്യാഴാഴ്ചയാണ് ഇത് സംബന്ധമായ വാർത്ത ശബ്ദം ന്യൂസും സിറാജ് പത്രവും പ്രസിദ്ധീകരിച്ചത്. ഇതിനെത്തുടർന്നാണ് താൽക്കാലിക സംരക്ഷണ വേലി നിർമ്മിച്ചത് .
 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു