കൂളിമാട് :വിഷ രഹിത പച്ചക്കറി കൃഷി ആരംഭിച്ചു.




കൂളിമാട് :ഓണത്തിന് ഒരു മുറം പച്ചക്കറി ക്യാമ്പയിൻ്റെ ഭാഗമായി വിഷ രഹിത പച്ചക്കറി കൃഷി ആരംഭിച്ചു.


വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാനാണ് കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി ലക്ഷ്യമിടുന്നത്.

കൃഷിഭവന്‍ വഴി സൗജന്യമായാണ് കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്യുന്നത്.

 വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി എന്നിവയുടെ തൈകളും ചീര, പയര്‍, പാവല്‍, തക്കാളി, പയര്‍, വഴുതന അടക്കമുള്ള വിത്തുകളുമാണ് 
 ഈ പദ്ധതിക്കായി
വിതരണം ചെയ്യുന്നത്. 
  കുളിമാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യഷി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഒളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
 
 എൻ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൽ.സി. സെക്രട്ടറി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
 
എൻ.കെ.വേണുഗോപാലൻ.സി.കെ.സുരേഷ് ബാബു .ജയരാജൻ പി.എം.ജനാർദ്ദനൻ നായർ .കുഞ്ഞൻ.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു