ഇബിലീസ് റിലീസ് ചെയ്തു

ഇബിലീസ് റിലീസ് ചെയ്തു

നാട്ടുറവ വാഴയൂരിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം വിഷയമാക്കിയരണ്ടാമത്തെ ഹൃസ്വചിത്രം ഇബിലീസ് 16/7/2023 ന് കാരാട്GLP സ്കൂളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് .ടി. പി വാസുദേവൻ മാസ്റ്റർ സ്വിചോൺ ചെയ്ത് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി കോലോത്തൊടി അധ്യക്ഷത വഹിച്ചു.


ജനപ്രതിനിധികളായ പി . സി. പദ്മാവതി, എം വാസുദേവൻ, എ. വി. അനിൽകുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ പി കൃഷ്ണൻ, രാജേഷ്, നിധീഷ്, എന്നിവർ ആശംസകളർപ്പിച്ചു.

പ്രദർശനത്തിന് ശേഷം എം. കെ രാജൻ, എൻ പ്രേമചന്ദ്രൻ,മനോജ്‌,
എ. ചിത്രംഗതൻ, ചന്ദ്രൻ, ഇ. രാജീവൻ, കനകവല്ലി ടി. പി, സരസ്വതി. കെ എന്നിവർ സംസാരിച്ചു.

ആരോഗ്യ ബോധവൽക്കരണം പ്രമേയമായ ഫിലിമിന്റെ കഥ സി. പി. നരസിംഹൻ, തിരക്കഥ, സംവിധാനം
 ടി. പി. പ്രമീള,സഹസംവിധാനം സുബീഷ്, ക്യാമറ സുജിത് എന്നിവരാണ് നിർവ്വഹിച്ചത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു