കർഷകസമ്പർക്ക ചടങ്ങ് സംഘടിപ്പിച്ചു.


എടവണ്ണപ്പാറ : കൃഷിവകുപ്പിന്റെ പദ്ധതികളെ കൂടുതൽ പേരിലേക്ക് എത്തിക്കുവാനായി കർഷക സമ്പർക്ക പരിപാടി നടത്തി.

വാവൂർ വാർഡ് മന്ദിരത്തിൽ രാവിലെ പത്തരക്ക് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഇളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു .


വാർഡംഗം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ വിഷ്ണു, പ്രജിത്ത് എന്നിവർ പദ്ധതി വിശദീകരിച്ചു.
75 ഓളം കർഷകർ ചടങ്ങിൽ പങ്കെടുത്തു.

 ജനകീയസൂത്രണ പദ്ധതി ഗുണഭോത്യലിസ്റ്റിൽ ഉൾപ്പെട്ട കർഷകരുടെ അപേക്ഷയുടെ കൂടെ വെക്കേണ്ട രേഖകൾ വാങ്ങലും, മറ്റു കൃഷി ഭവൻ അനുബന്ധ സേവങ്ങളും കർഷകർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു