നവ്യാനുഭവമായി ശാസ്ത്രോത്സവ് 23



ഒളവട്ടൂർ :ഒളവട്ടൂർ യത്തീംഖാന ഹയർ സെക്കൻഡറി സ്കൂളിന്റെ ശാസ്ത്രോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു . 

വിദ്യാർത്ഥികളിൽ ശാസ്ത്രീയ ബോധവും നവ്യാനുഭവവും നൽകിയ ശാസ്ത്രമേള മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുളിക്കൽ പഞ്ചായത്ത് മെമ്പർ കെ കെ കുട്ടിയാലി സാഹിബ് മേളയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി കെ മൊയ്തീൻകുട്ടി സാർ അധ്യക്ഷതവഹിച്ചു. എൻ പി അഷ്റഫ് മാസ്റ്റർ സ്വാഗതവും യു നാസർ മാസ്റ്റർ നന്ദിയും പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഫൈസൽ, സമദ് മാസ്റ്റർ, ശിഹാബുദ്ദീൻ മാസ്റ്റർ, ഷംസുദ്ദീൻ മാസ്റ്റർ,ശർമ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, സെബാസ്റ്റ്യൻ സാർ, മൂസ സാർ, ചീരങ്ങൻ റഷീദ് മാസ്റ്റർ,സ്കൂൾ ലീഡർ മുഹമ്മദ് റാസി എന്നിവർ ആശംസകൾ അർപ്പിച്ചു. 

സയൻസ് , ഗണിതം, സാമൂഹ്യ ശാസ്ത്രം പ്രവർത്തിപരിചയം ഐടി മേളയോട് അനുബന്ധിച്ച് നടന്ന *പുരാവസ്തു പ്രദർശനം ശാസ്ത്രപരീക്ഷണം വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്* എന്നിവ കുട്ടികൾക്ക് നവ്യാനുഭവമായി. റഫീഖ് മാസ്റ്റർ, ഷനിൽകുമാർ മാസ്റ്റർ, ഷാഹിദ ടീച്ചർ ,ഷെഫീഖ് മാസ്റ്റർ അജ്മൽ മാസ്റ്റർ ആഷിക് മാസ്റ്റർ,മുസമ്മിൽ മാസ്റ്റർ ഇസ്ഹാക്ക് മാസ്റ്റർ എന്നീ കൺവീനർമാർക്ക് പുറമേ മുഴുവൻ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു